video
play-sharp-fill

സംസ്ഥാനത്തേയ്ക്ക് വീണ്ടും സ്വർണ്ണക്കടത്ത്: നെടുമ്പാശേരിയിൽ തിരുവോണദിവസം പിടികൂടിയത് ഒരു കോടി രൂപയുടെ സ്വർണം

സംസ്ഥാനത്തേയ്ക്ക് വീണ്ടും സ്വർണ്ണക്കടത്ത്: നെടുമ്പാശേരിയിൽ തിരുവോണദിവസം പിടികൂടിയത് ഒരു കോടി രൂപയുടെ സ്വർണം

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്തിലെ മുഖ്യകണ്ണികളെന്ന് അവകാശപ്പെടുന്നവരെയെല്ലാം പൊലീസ് പിടികൂടിയിട്ടും, കേരളത്തിലേയ്ക്കുള്ള സ്വർണ്ണക്കടത്തിന് കുറവില്ല. തിരുവോണ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിലാണ് സ്വർണ്ണം കടത്തിക്കൊണ്ടു വരുന്ന കേസിലാണ് പ്രതിയെ പിടികൂടിയത്. ഒരു കോടി രൂപയുടെ സ്വർണ്ണമാണ് കടത്തിക്കൊണ്ടു വരാൻ ശ്രമിക്കുന്നതിനിടെ പിടികൂടിയത്.

റിയാദിൽ നിന്ന് സൗദി എയർ വിമാനത്തിലെത്തിയ കണ്ണൂർ സ്വദേശിയിൽ നിന്നാണ് രണ്ട് കിലോയോളം വരുന്ന സ്വർണം കസ്റ്റംസ് പിടികൂടിയത്. സ്പീക്കറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കസ്റ്റംസിനെ വെട്ടിയ്ക്കുന്നതിനായി സ്വർണ്ണം സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച ശേഷം കറുത്ത പെയിന്റ് അടിച്ചിരിക്കുകയായിരുന്നു. ഇത് രഹസ്യ വിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group