play-sharp-fill
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾ സുരക്ഷിതരല്ലാത്ത നാട്! കേരളത്തിൽ നിരന്തരം സ്ത്രീകൾ കൊല്ലപ്പെടുന്നതായി റിപ്പോർട്ട്; മലപ്പുറത്ത് ഒരു മാസത്തിനിടെ മൂന്നു സ്ത്രീകൾ കൊല്ലപ്പെട്ടു; രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾ സുരക്ഷിതരല്ലാത്ത നാട്! കേരളത്തിൽ നിരന്തരം സ്ത്രീകൾ കൊല്ലപ്പെടുന്നതായി റിപ്പോർട്ട്; മലപ്പുറത്ത് ഒരു മാസത്തിനിടെ മൂന്നു സ്ത്രീകൾ കൊല്ലപ്പെട്ടു; രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്

തേർഡ് ഐ ബ്യൂറോ

മലപ്പുറം: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായി ഓരോ ദിവസവും അതിക്രമത്തിന്റെ കഥകൾ പുറത്തു വരികയാണ്. ഇതിനിടെയാണ് ഇപ്പോൾ മലപ്പുറത്തു നിന്നും ഞെട്ടിക്കുന്ന മറ്റൊരു വാർത്ത പുറത്തു വരുന്നത്. ഇതിനിടെയാണ് ഇപ്പോൾ മലപ്പുറത്ത് നിന്നുള്ള ഞെട്ടിക്കുന്ന കൊലപാതക വാർത്തകൾ പുറത്തു വരുന്നത്.

പണവും ആഭരണങ്ങളും തട്ടിയെടുക്കാൻ വയോധികരെ കൊലപ്പെടുത്തുന്ന മൂന്ന് സംഭവങ്ങൾ കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയിൽ നടന്നു. ഇതിൽ ജൂൺ 18ന് കുറ്റിപ്പുറത്ത് കൊല്ലപ്പെട്ട കുഞ്ഞിപ്പാത്തുമ്മ(62)യുടെ കേസിലെ പ്രതിയായ അയൽവാസി ഷാഫിയെ മാത്രമാണ് പൊലീസിന് പിടിക്കാനായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷണ ശ്രമത്തിനിടെ കല്ലും വടിയും ഉപയോഗിച്ച് തലയ്ക്കടിച്ചാണ് ഷാഫി, കുഞ്ഞിപ്പാത്തുമ്മയെ കൊലപ്പെടുത്തിയത്. സുഹൃത്തുക്കളുമൊത്ത് മദ്യപിച്ച ശേഷമായിരുന്നു ഇയാൾ കുറ്റകൃത്യം നടത്തിയത്. ഇത് മനസിലാക്കിയ പൊലീസ് ഇയാളെ പിടിക്കുകയായിരുന്നു.

ഈ സംഭവത്തിന് ശേഷം ജൂൺ 20ന് തവനൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന കടകശേരി ഇയ്യാത്തുട്ടി ഉമ്മ(70)യെ കൊലപ്പെടുത്തിയതാണ് രണ്ടാമത്തെ സംഭവം. ഇവരുടെ ആഭരണങ്ങൾ നഷ്ടമായിരുന്നു. ഈ സംഭവത്തിൽ പ്രതികളിലൊരാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി എന്നാൽ കുറ്റകൃത്യം നടത്തിയെന്ന് സംശയിക്കുന്ന രണ്ടുപേരെ ഇതുവരെ പിടിക്കാനായിട്ടില്ല.

മൂന്നാമത് സംഭവം നടന്നത് വെളളിയാഴ്ചയാണ്. മങ്കടയിൽ ഒറ്റയ്ക്ക് താമസിക്കുന്ന മുട്ടത്തിൽ ആയിഷ (70)യെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആയിഷയുടെയും ആഭരണങ്ങൾ നഷ്ടമായിരുന്നു.

രാത്രിയിൽ അടുത്തുളള മകന്റെ വീട്ടിലേക്ക് ആയിഷയെ വിളിച്ചുകൊണ്ടുപോകാൻ വന്ന ചെറുമക്കളാണ് തലയിൽ മുറിവോടെ ആയിഷ മരിച്ചതായി കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് ആയിഷയെ കൊലപ്പെടുത്തിയ ശേഷം മോഷ്ടാവ് ആഭരണങ്ങൾ തട്ടിയെടുത്തതായാണ് പൊലീസ് അറിയിക്കുന്നത്. വരും ദിവസങ്ങളിൽ കുറ്റവാളികളെ പിടികൂടാനുളള തീവ്ര ശ്രമത്തിലാണ് പൊലീസ്.