video
play-sharp-fill

സമരത്തിനില്ല, മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംതൃപ്തരെന്ന് വ്യാപാരികൾ, കടതുറക്കുന്ന കാര്യം മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കും

സമരത്തിനില്ല, മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംതൃപ്തരെന്ന് വ്യാപാരികൾ, കടതുറക്കുന്ന കാര്യം മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കും

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംതൃപ്തരെന്ന് വ്യാപാരികൾ. ശനി, ഞായർ ദിവസങ്ങളിൽ കടകൾ തുറക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ വൈകുന്നേരത്തെ പത്രസമ്മേളനത്തിൽ പ്രഖ്യാപനം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പ്രഖ്യാപനത്തിനു ശേഷം തുടർ നടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് വ്യാപാരികൾ പറഞ്ഞു.

വൈദ്യുതി ചാർജ്ജ്, സെയിൽസ് ടാക്‌സ് , ജിഎസ്ടി അപാകതകൾ, ക്ഷേമനിധി സംബന്ധിച്ച വിഷയം തുടങ്ങിയ വിഷയങ്ങളിലും പരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

ബക്രീദുമായി ബന്ധപ്പെട്ട് കടകൾ പൂർണമായും തുറക്കാൻ അനുമതി നൽകുന്ന വിധത്തിൽ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണം വരെ കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന ആവശ്യവും മുഖ്യമന്ത്രി അംഗീകരിച്ചതായും വ്യാപാരികൾ പറഞ്ഞു. വാർത്താസമ്മേളനത്തിലെ പരാമർശങ്ങൾ ഭീഷണിയായിരുന്നില്ല.

തങ്ങളുടെ പ്രശ്‌നങ്ങൾ മുഖ്യമന്ത്രിക്ക് മനസിലായിട്ടുണ്ട്. സമരത്തിൻറെ ആവശ്യമില്ലെന്നും അവർ വ്യക്തമാക്കി.

കടകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച് വ്യാപാരികളും സർക്കാരും തമ്മിൽ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ഇന്ന് ചർച്ച നടത്തിയത്.