video
play-sharp-fill

കൊല്ലം അമൃതാനന്ദമയി മഠത്തില്‍ വിദേശ വനിത തൂങ്ങിമരിച്ച നിലയില്‍ ; മരിച്ചത് ഫിൻലാന്റ് സ്വദേശിനി

കൊല്ലം അമൃതാനന്ദമയി മഠത്തില്‍ വിദേശ വനിത തൂങ്ങിമരിച്ച നിലയില്‍ ; മരിച്ചത് ഫിൻലാന്റ് സ്വദേശിനി

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: അമൃതാനന്ദമയി മഠത്തില്‍ അന്തേവാസി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫിന്‍ലാന്‍ഡ് സ്വദേശിനി ക്രിസ്റ്റ എസ്റ്റര്‍ കാര്‍വോയാണ് (52) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ച്‌ മരണം സ്ഥിരീകരിക്കുകയായിരുന്നു.

അമൃതപുരി ആശ്രമത്തിന്‍റെ അമൃത സിന്ധു എന്ന കെട്ടിടത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം 4.30 ടെയാണ് സ്റ്റെയര്‍കെയ്സിന്‍റെ കൈവരിയിൽ ഇവരെ മരിച്ച നിലയില്‍ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 ഡിസംബര്‍ മാസം മുതല്‍ ഇവർ മഠത്തിൽ വന്നു പോകുന്നയാളാണ് ഈ അന്തേവാസിയെന്നും ഇവര്‍ മാനസിക പ്രശ്നങ്ങള്‍ക്കുള്ള മരുന്നുകള്‍ കഴിച്ചിരുന്ന ആളാണെന്നും പറയപ്പെടുന്നു.

കരുനാഗപ്പള്ളി പോലീസ് സംഭവ സ്ഥലത്തെത്തി എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമാര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ കഴിഞ്ഞ ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.