video
play-sharp-fill

വിസ്മയയുടെ മരണം: കിരണിനു വേണ്ടി ഹാജരാകുന്നത് ബി.എ ആളൂർ; കൊലമരത്തിൽ നിന്നും കിരണിനെ രക്ഷിക്കാൻ മുടക്കുന്നത് കോടികൾ

വിസ്മയയുടെ മരണം: കിരണിനു വേണ്ടി ഹാജരാകുന്നത് ബി.എ ആളൂർ; കൊലമരത്തിൽ നിന്നും കിരണിനെ രക്ഷിക്കാൻ മുടക്കുന്നത് കോടികൾ

Spread the love

തേർഡ് ഐ ബ്യൂറോ

കൊല്ലം: ഭാര്യയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ ക്രൂരനായ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ രക്ഷപെടുത്താൻ നിർണ്ണായക ഇടപെടൽ.

നിരവധി കൊലക്കേസുകളിൽ ക്രൂരന്മാരായ കൊലപാതകികളെ രക്ഷപെടുത്തിയ, അഡ്വ.ബി.എ ആളൂരാണ് ഇപ്പോൾ കോടതിയിൽ ഹാജരായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിരൺ കുമാറിനുവേണ്ടി ജാമ്യാപേക്ഷയുമായി അഡ്വ. ബി.എ. ആളൂർ ശാസ്താംകോട്ട കോടതിയിൽ ഹാജരായി. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ കോടതി നടപടി ആരംഭിച്ചപ്പോൾത്തന്നെ ആദ്യ കേസായി വിസ്മയ കേസ് വിളിച്ചെങ്കിലും പിന്നീട് മാറ്റിവച്ചു.

ഉച്ചയ്ക്ക് 12നാണ് കേസ് വീണ്ടും വിളിച്ചത്. കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് കിരണിന് ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് ആളൂർ കോടതിയിൽ പറഞ്ഞു.

കിരൺ സാധുവായ യുവാവാണെന്നും മറ്റെന്തെങ്കിലും കാരണം കൊണ്ടാവാം വിസ്മയ ആത്മഹത്യ ചെയ്തതെന്നും ആളൂർ വാദിച്ചു.

അന്വേഷണം പാതിവഴിയിലാണെന്നും ഇപ്പോൾ ജാമ്യം നൽകിയാൽ കേസിനെ സാരമായി ബാധിക്കുമെന്നും അസി. പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ ബോധിപ്പിച്ചു.

ഇപ്പോൾ ജാമ്യം നൽകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജാമ്യ ഹർജിയിൽ വിധി പറയാൻ കേസ് ഈ മാസം അഞ്ചിലേക്ക് മാറ്റി. ഗുരുതരമായ വകുപ്പുകൾ ചുമത്തിയതിനാൽ ജാമ്യാപേക്ഷ തള്ളാനാണ് സാദ്ധ്യതയെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു.

ഇത്തരം കേസുകളിൽ ജില്ലാ സെഷൻസ് കോടതികളാണ് പലപ്പോഴും ജാമ്യം അനുവദിക്കുന്നത്.

ആളൂരിനോടൊപ്പം നിരവധി ജൂനിയർ അഭിഭാഷകരും കിരണിന്റെ പിതാവും സഹോദരീഭർത്താവും കോടതിയിൽ എത്തിയിരുന്നു. ഷൊർണൂരിൽ തീവണ്ടിയിൽ വച്ച് അതിക്രൂരമായി കൊല്ലപ്പെട്ട സൗമ്യയുടെ ഘാതകൻ ഗോവിന്ദച്ചാമി അടക്കം കോളിളക്കം സൃഷ്ടിക്കുന്ന പല കേസുകളിലും പ്രതി ചേർക്കപ്പെടുന്നവർക്ക് നിയമസഹായവുമായി ആളൂർ എത്താറുണ്ട്.

കേസിന്റെ കുറ്റപത്രം 90 ദിവസത്തിനുള്ളിൽ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചേക്കും. ഇക്കാര്യം ആവശ്യപ്പെട്ട് ശാസ്താംകോട്ട ഡിവൈ.എസ്.പി റൂറൽ എസ്.പിക്ക് കത്ത് നൽകി.

അഭിഭാഷകരുടെ പാനലും സമർപ്പിച്ചിട്ടുണ്ട്. കുറ്റപത്രം വേഗത്തിലായാൽ കിരണിന് ജയിലിൽ കിടന്നുകൊണ്ടുമാത്രമേ നിയമപോരാട്ടം നടത്താനാകൂ.

വിസ്മയയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും അഭിപ്രായം തേടിയശേഷം അവർക്കു കൂടി സ്വീകാര്യനായ അഭിഭാഷകനെയാകും പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുക.