video
play-sharp-fill

കോട്ടയം നഗരമധ്യത്തിലെ വെട്ട്: പിന്നിൽ ഹണിട്രാപ്പ് തന്നെയെന്നു സൂചന; സംഭവ സ്ഥലത്തു നിന്നു മൊബൈൽ ഫോണും ക്യാമറയും കാണാതായതിൽ ദുരൂഹത

കോട്ടയം നഗരമധ്യത്തിലെ വെട്ട്: പിന്നിൽ ഹണിട്രാപ്പ് തന്നെയെന്നു സൂചന; സംഭവ സ്ഥലത്തു നിന്നു മൊബൈൽ ഫോണും ക്യാമറയും കാണാതായതിൽ ദുരൂഹത

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിൽ ചന്തക്കടവിലെ പെൺവാണിഭ കേന്ദ്രത്തിലെ വെട്ടിനു പിന്നിൽ വാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക മാത്രമല്ലെന്നു സൂചന. സംഭവത്തിനു പിന്നിൽ ഹണിട്രാപ്പിൽ കുടുക്കിയതുമായി ബന്ധപ്പെട്ടുള്ള പ്രതികാരവുമുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്.

കേസിലെ രണ്ടു പ്രതികളെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
പൊൻകുന്നം കോയിപ്പള്ളി പുതുപ്പറമ്പിൽ വീട്ടിൽ അജ്മൽ, മല്ലപ്പള്ളി വായ്പൂർ കുഴിക്കാട്ട് വീട്ടിൽ സുലേഖ (ശ്രുതി) എന്നിവരെ കഴിഞ്ഞ ദിവസം ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിതിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിനു പിന്നിൽ ഹണിട്രാപ്പ് തന്നെയാണ് എന്ന സൂചനയാണ് ഇപ്പോഴും പുറത്തു വരുന്നത്. പൊലീസിൽ പരാതിപ്പെടാൻ മടിക്കുന്ന ഉന്നതനെ പ്രതികൾ ഹണിട്രാപ്പിൽ കുടുക്കിയെന്നും ഇതേ തുടർന്നു തിരുവുനന്തപുരത്തു നിന്നുള്ള ക്വട്ടേഷൻ സംഘം മാരകായുധങ്ങളുമായി എത്തി ആക്രമണം നടത്തിയതായുമാണ് തേർഡ് ഐ ന്യൂസ് ലൈവിനു ലഭിക്കുന്ന രഹസ്യ വിവരം.

സംഭവ സ്ഥലത്ത് ഷൂട്ടിംങിന് ക്യാമറകൾ സ്ഥാപിക്കുന്ന ട്രൈപ്പോഡുകൾ കണ്ടെത്തിയിരുന്നു. ഷൂട്ടിംങിന് തയ്യാറാക്കിയ രീതിയിലായിരുന്നു ട്രൈപ്പോഡ് സ്ഥാപിച്ചിരുന്നത്. എന്നാൽ, ഈ ട്രൈപ്പോഡുകളിൽ ക്യാമറകളോ, മൊബൈൽ ഫോണുകളോ ഉണ്ടായിരുന്നില്ല. ഈ മൊബൈൽ ഫോണോ ക്യാമറയോ ക്വട്ടേഷൻ സംഘം തട്ടിയെടുത്തതാകാമെന്നാണ് സംശയിക്കുന്നത്.

ഉന്നത സ്വാധീനമുള്ളതിനാൽ കേസ് അന്വേഷണം ഇയാളിലേയ്ക്ക് എത്തില്ലെന്നു പ്രതികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ പേരിലുള്ള ക്വട്ടേഷനായി ആക്രമണം അവസാനിപ്പിക്കാനാണ് ശ്രമം. ഇത്തരത്തിൽ അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം നൽകിയാൽ കോടതിയിലെത്തുമ്പോൾ പ്രതികൾ തമ്മിൽ ഒത്തു തീർപ്പ് ആകുകയും കേസിൽ നിന്നും രക്ഷപെടാനാവുമെന്നും കണക്കു കൂട്ടുന്നുണ്ട്.