
മകളുടെ പേരിലുള്ള റേഷൻ കട; നടത്തിപ്പ് അപ്പന്; കൂരം തൂക്കിലെ റേഷൻ കട തുറക്കലും അടയ്ക്കലും ജോസിന് തോന്നുമ്പോൾ; കാരണം അന്വേഷിക്കുന്നവരോട് വേണേൽ മേടിച്ചാൽ മതിയെന്ന മറുപടിയും; തേർഡ് ഐ വാർത്തയെ തുടർന്ന് അപ്പനെ കടയിൽ കയറ്റരുതെന്ന് ഉത്തരവിട്ട് സപ്ളൈ ഓഫീസർ ; വാർത്ത പുറത്ത് വിട്ട് 24 മണിക്കൂറിനകം നടപടി; തേർഡ് ഐബിഗ് ഇംപാക്ട്
തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ
കാഞ്ഞിരപ്പള്ളി: കോവിഡ് കാലത്ത് അന്നം മുട്ടിച്ചില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍, പത്തരയായിട്ടും തുറക്കാത്ത പൊതുവിതരണ കേന്ദ്രം നാടിന് ശാപമായി മാറി. ഗതികെട്ട നാട്ടുകാർ പരാതിയുമായി തേർഡ് ഐ ന്യൂസിലേക്ക് എത്തി.
കൂവപ്പള്ളിയ്ക്ക് സമീപം കൂരംതൂക്കിലെ പൊതുവിതരണ കേന്ദ്രം തുറക്കുന്നത് കടയുടമയ്ക്ക് തോന്നുന്ന സമയത്താണെന്നും , കാരണം അന്വേഷിക്കുന്നവരോട് വേണേൽ മേടിച്ചാൽ മതിയെന്നും കട നടത്തിപ്പുകാരൻ ജോസ് പറയുമെന്നും തേർഡ് ഐ ന്യൂസിൻ്റെ അന്വേഷണത്തിൽ വ്യക്തമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇത് സംബന്ധിച്ച് ഇന്നലെ വാർത്ത പ്രസിദ്ധീകരിക്കുകയും വിവരം ഭക്ഷ്യമന്ത്രിയുൾപ്പടെയുള്ളവരുടെ ശ്രദ്ധയിലും പെടുത്തി.
വാർത്ത കണ്ട നാട്ടുകാർ കൂട്ടമായി കടയ്ക്ക് മുന്നിലെത്തി പ്രതിഷേധിക്കുക കൂടി ചെയ്തതോടെ കടയുടെ ലൈസൻസി കടയിലെത്തി .
പ്രതിഷേധം കനത്തതോടെ സപ്ളൈ ഓഫീസറും പോലീസുമെത്തി.തുടർന്ന് നടത്തിയ ചർച്ചയെ തുടർന്ന് ലൈസൻസിയായ മകൾ കട നടത്തുവാനും, പിതാവിനെ കടയിൽ കയറ്റരുതെന്നും സപ്ളൈ ഓഫീസർ നിർദ്ദേശിച്ചു.
അർഹതയുള്ളവർക്ക് നല്‍കേണ്ട റേഷൻ സാധനങ്ങൾ മറിച്ചുവിൽക്കുന്നതായും കൂരം തൂക്കിലെ റേഷൻ കടയേ പറ്റി ആരോപണമുണ്ട്. ഇക്കാര്യം അടിയന്തിരമായി അന്വേഷിക്കുമെന്ന് സപ്ളൈ ഓഫീസർ പറഞ്ഞു.
രാവിലെ 8 മുതല്‍ 12 വരെയും ഉച്ചയ്ക്ക് ശേഷം 4മുതല്‍ 8വരെയുമാണ് പൊതുവിതരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയമായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. ഞായറാഴ്ച അവധി ദിവസും.
പൊതുജനങ്ങള്‍ക്ക് കൊവിഡ് കാലത്ത് ആശ്വാസമായത് പൊതുവിതരണ കേന്ദ്രങ്ങളും അവിടെ നിന്നും ലഭിക്കുന്ന ഭക്ഷ്യകിറ്റുമാണ്. എന്നാല്‍ ഇത്തരത്തില്‍ തോന്നുന്ന പോലെ പ്രവര്‍ത്തിക്കുന്ന പൊതുവിതരണ കേന്ദ്രങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരമല്ല, ഉപദ്രവമാണ് ചെയ്യുന്നത്.