മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ മെഡിക്കൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
സ്വന്തം ലേഖകൻ
കോഴിക്കോട്: മെഡിക്കൽ കോളജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. എംബിബിഎസ് മുന്നാം വർഷ വിദ്യാർഥിയും മട്ടാഞ്ചേരി സ്വദേശിയുമായ ശരത് (22)ന്റെ മൃതദേഹമാണ് കോളജിലെ രണ്ടാം നമ്പർ പുരുഷ ഹോസ്റ്റലിന് സമീപം കണ്ടെത്തിയത്.
വൈകുന്നേരം മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടത്. ആശുപത്രി അധികൃതരും പൊലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം വ്യക്തമല്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
നിലവിലെ കോളജ് യൂണിയൻ വൈസ് ചെയർമാൻ കൂടിയാണ് മരിച്ച ശരത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0