നിമിഷാ ഫാത്തിമ വഴി പിഴച്ചത് ചുമ്മാതല്ല; മകളെ നേർവഴിക്ക് നയിക്കാതെ അമ്മ ഫാഷൻ പരേഡിൽ പങ്കെടുക്കാൻ പോയി; കിട്ടിയ സമയം മകൾ തീവ്രവാദിക്കൊപ്പം നാടുവിട്ടു; ലൗ ജിഹാദിൻ്റെ പേരിൽ പിറന്ന മണ്ണിനെ മറന്ന് തീവ്രവാദികൾക്കൊപ്പം ചേർന്നവളെ ഇന്ത്യയ്ക്ക് വേണോ? പ്രബലൻ എഴുതുന്നു.

നിമിഷാ ഫാത്തിമ വഴി പിഴച്ചത് ചുമ്മാതല്ല; മകളെ നേർവഴിക്ക് നയിക്കാതെ അമ്മ ഫാഷൻ പരേഡിൽ പങ്കെടുക്കാൻ പോയി; കിട്ടിയ സമയം മകൾ തീവ്രവാദിക്കൊപ്പം നാടുവിട്ടു; ലൗ ജിഹാദിൻ്റെ പേരിൽ പിറന്ന മണ്ണിനെ മറന്ന് തീവ്രവാദികൾക്കൊപ്പം ചേർന്നവളെ ഇന്ത്യയ്ക്ക് വേണോ? പ്രബലൻ എഴുതുന്നു.

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഭീകരപ്രവർത്തനങ്ങൾക്കായി കേരളത്തിൽ നിന്ന് പോയി ഐ എസിൽ ചേർന്ന നാല് മലയാളി യുവതികളേയും ഇന്ത്യയില്‍ തിരികെ പ്രവേശിപ്പിക്കില്ലെന്ന റിപ്പോര്‍ട്ട് വന്നതോടെ മകള്‍ നിമിഷ ഫാത്തിമയെ രാജ്യത്തേക്ക് മടക്കി കൊണ്ടുവരണമെന്ന ആവശ്യവുമായി അമ്മ ബിന്ദു രംഗത്തെത്തി.

ഇതിനിടെ മകളെ നേരേ ചൊവ്വേ വളർത്താതെ ഫാഷൻ പരേഡിൽ പങ്കെടുക്കാൻ പോയ ബിന്ദുവിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. രണ്ട് വര്‍ഷം മുന്‍പുള്ള ബിന്ദുവിന്റെ ചില ഫാഷന്‍ ‘ഭ്രമം’ത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തായത്. 2016 മുതല്‍ മകളെ കാണാതെ ലിറ്റര്‍ കണക്കിന് കണ്ണീര് ദിവസവും കുടിച്ചു കൊണ്ടിരുന്ന ഈ പാവം അമ്മ ഫാഷന്‍ ഷോയ്ക്ക് വേഷമിട്ടത് 2019 ലാണെന്ന് വ്യക്തമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകൾ നിമിഷ ഫാത്തിമ ആടിനെ മേയ്ക്കാന്‍ സിറിയയില്‍ പോയ സമയം അമ്മ ബിന്ദു ഇവിടെ ഫാഷന്‍ ഷോയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ആണിത്.

സ്വന്തം മകള്‍ മതം മാറി ജിഹാദുണ്ടാക്കാന്‍ തീവ്രവാദിനി ആയി നാട് വിട്ടതിന്റെ മാനസിക സംഘര്‍ഷത്തില്‍ നിന്ന് ആശ്വാസം നേടാന്‍ ഫാഷന്‍ ഷോകളില്‍ സന്തോഷത്തോടെ പങ്കെടുക്കുന്നത് വളരെ നല്ലതാണ്.

ബിന്ദുവിന്റെ മാനസികോല്ലാസത്തിനായി ഇന്ത്യന്‍ നിയമം അനുശാസിക്കുന്നതെന്തും ചെയ്യാം. അതിനാര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. ആടുമേക്കാന്‍ സിറിയയിലും, മനുഷ്യനെ കൊല്ലാന്‍ അഫ്ഗാനിസ്ഥാനിലും കറങ്ങി നടക്കാനായി ഇന്ത്യന്‍ പാസ്സ്പോര്‍ട്ടും കത്തിച്ചാണ് മകള്‍ രാജ്യം വിട്ടത്.

2016 മുതല്‍ മകളെ കാണാതെ ലിറ്റര്‍ കണക്കിന് കണ്ണീര് ദിവസവും കുടിച്ചു കൊണ്ടിരുന്ന ഈ പാവം അമ്മ ഫാഷന്‍ ഷോയ്ക്ക് വേഷമിട്ടത് 2019 ല്‍ . ഈ വൈരുധ്യാത്മക ഭൗതികവാദം വെള്ളം തൊടാതെ വിഴുങ്ങാന്‍ കുറെ മാധ്യമങ്ങളും.

സാധാരണ മക്കളെ പ്രതി പെറ്റ വയറുകള്‍ കരയുന്നത് കാണുമ്പോള്‍ കൂടെ കരയാനാണ് തോന്നാറുള്ളത്. പക്ഷേ ബിന്ദു എന്ന ഫാഷൻഷോകാരി അമ്മയുടെ കരച്ചില്‍ കാണുമ്പോള്‍ സഹതാപം പോയിട്ട് നിസംഗത പോലും വരുന്നില്ലെന്നതാണ് സത്യം.

അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന മകളെ തിരികെ നാട്ടിലെത്തിക്കണമെന്നു പറഞ്ഞാണ് ആ സ്ത്രീ കരയുന്നത്.

യു . എന്‍ സമാധാനസേനയില്‍ ചേരാന്‍ വേണ്ടി അഫ്ഗാനിസ്ഥാനില്‍ എത്തപ്പെട്ടതല്ല ആ മകള്‍ .ഇന്ത്യയ്ക്കു വേണ്ടി പോരാടി അഫ്ഗാന്‍ സൈന്യത്തിന്റെ പിടിയില്‍ അകപ്പെട്ടതുമല്ല . ജോലി സംബന്ധമായി അഫ്ഗാനിസ്ഥാനിലെത്തി തടവിലായതുമല്ല.

രാജ്യം നിര്‍ബന്ധിച്ച്‌ അങ്ങോട് പറഞ്ഞയച്ചതും അല്ല .മറിച്ച്‌ പിറന്ന മണ്ണിനെ മറന്ന് , പെറ്റ വയറിനെ തള്ളി തീവ്രവാദിയായ ഒരുത്തനൊപ്പം നിരപരാധികളെ കൊന്നൊടുക്കാന്‍ സിറിയയില്‍ സ്വമേധയാ കടന്നു കളഞ്ഞ ഒരുവളാണ് ഫാത്തിമ എന്ന നിമിഷ .

ഒരു തരി ദയ പോലും അര്‍ഹിക്കുന്നില്ല ഇവളെപ്പോലെയുള്ള ദേശദ്രോഹികള്‍ . അതുകൊണ്ടു തന്നെ ബിന്ദു എന്ന അമ്മയോടും അവരുടെ കണ്ണീരിനോടും ഒട്ടുമില്ല സഹതാപം .

കേരളത്തില്‍ ലവ് ജിഹാദില്ലായെന്നു വാദിക്കുന്ന മതേതറകളും ഐസിസ് എന്ന തീവ്രവാദ സംഘടനയില്‍ മലയാളികള്‍ പോയതിനു തെളിവുണ്ടോ എന്നും ചോദിക്കുന്ന പുരോഗമനവാദികളും ഒക്കെ അഫ്ഗാന്‍ ജയിലില്‍ കിടക്കുന്ന നാല് തീവ്രവാദിനിപ്പരിഷകളെ കാണാതെയല്ല അത്തരം പരാമര്‍ശം നടത്തുന്നത്.

ഐ.എസ്. ഭീകരനായിരുന്ന ഈസ എന്ന ബെക്സിന്‍ വിന്‍സെന്റിന്റെ ഭാര്യയാണ് ഫാത്തിമയെന്നു പേരു മാറ്റിയ നിമിഷ. ബെക്സിന്‍ വിന്‍സെന്റിന്റെ സഹോദരന്‍ ബെസ്റ്റിന്‍ വിന്‍സന്റിന്റെ ഭാര്യയാണ് മറിയം എന്നു പേരുമാറ്റിയ മെര്‍ലിന്‍ ജേക്കബ് പാലത്ത്.

ഭര്‍ത്താവ് ബെസ്റ്റിന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍ ഉടുമന്തല സ്വദേശിയായ ഐ.എസ്. ഭീകരന്‍ അബ്ദുള്‍ റഷീദിനെ വിവാഹം കഴിച്ചു. പിന്നീട് റഷീദും കൊല്ലപ്പെട്ടു.

റഷീദിന്റെ മുന്‍ ഭാര്യമാരിലൊരാള്‍ മലയാളിയായ സോണിയാ സെബാസ്റ്റ്യനാണ് . ജയിലിലുള്ള മൂന്നാമത്തെയാള്‍ .കൊല്ലപ്പെട്ട ഐ.എസ്. പ്രവര്‍ത്തകന്‍ ഇജാസ് പുരയിലിന്റെ ഭാര്യയാണ് റഹീല പുരയില്‍ എന്ന നാലാമത്തെ മലയാളി .

ഇനി തിരുവനന്തപുരത്തുകാരി ബിന്ദുവിന്റെ മകള്‍ നിമിഷയെ എങ്ങനെ ഫാത്തിമയായി എന്നതിനെ കുറിച്ച്‌ പോലീസ് രേഖകള്‍ കൃത്യമായി പറയുന്നുണ്ട്. കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജ് അവസാനവര്‍ഷ വിദ്യാര്‍ഥിനിയായിരിക്കെ, 2013 സെപ്തംബറിലാണ് നിമിഷ മതപരിവര്‍ത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചതെന്ന് പോലീസ് രേഖകളിലുണ്ട്.

പെണ്‍കുട്ടിയെ കാസര്‍കോട്ട് പഠിച്ചുകൊണ്ടിരിക്കെ കാണാതായിരുന്നു. കാണാതായ സമയത്ത് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി. കാസര്‍കോട് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് നിമിഷയുടെ മതപരിവര്‍ത്തനത്തെക്കുറിച്ചും മറ്റും വിവരിക്കുന്നത്.

കാസര്‍കോട് ജില്ലാ പോലീസ് സൂപ്രണ്ട് 2015 നവംബറില്‍ അന്നത്തെ സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ ജീവിതരീതിയിലുണ്ടായ മാറ്റത്തെക്കുറിച്ചും പറയുന്നുണ്ട്. കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജിലെ ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായി. ഇയാള്‍ കേരള നദ്വത്തുല്‍ മുജാഹിദീനിലെ സജീവ അംഗമായിരുന്നു. ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പിന്നീട് നിമിഷ നദ്വത്തുല്‍ മുജാഹിദീന്റെ യോഗങ്ങളിലും ക്ലാസുകളിലും സ്ഥിരമായി പങ്കെടുത്തിരുന്നു.

പഠിച്ചിരുന്ന കോളേജിലെ സീനിയര്‍ വിദ്യാര്‍ഥികളും നദ്വത്തുല്‍ മുജാഹിദീന്റെ സജീവപ്രവര്‍ത്തകരുമായ ആയിശ, മറിയ എന്നിവര്‍ വഴിയാണ് ബെക്സന്‍ വിന്‍സെന്റ് എന്ന ഈസയെ നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.

കാണാതായ നിമിഷ പാലക്കാട്ട് ഉണ്ടെന്നറിഞ്ഞു ബന്ധുക്കള്‍ അവിടെയെത്തി. എന്നാല്‍ മതം മാറി ഫാത്തിമയായ ആ പെണ്‍കുട്ടി മാതാവിന്റെ കൂടെ പോകാന്‍ തയാറായില്ല. തുടര്‍ന്നു പൊലീസ് ഇരുവരെയും കസ്‌റ്റഡിയില്‍ എടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ഇസയ്ക്കൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നു ഫാത്തിമ കോടതിയില്‍ പറഞ്ഞു. 18 വയസ്സു തികഞ്ഞ ഫാത്തിമയെ കോടതി ഇസയ്ക്കൊപ്പം വിടുകയും ചെയ്തു.

ആ ഫാത്തിമയാണ് ഇപ്പോള്‍ അഫ്ഗാന്‍ ജയിലിലെ തടവിലുള്ളത്.

കേരളത്തില്‍ ലവ് ജിഹാദ് ഇല്ലായിരുന്നെങ്കില്‍ നിമിഷയെന്ന പെണ്ണ് എങ്ങനെ ഫാത്തിമയായി ? മെര്‍ലിന്‍ ജേക്കബ് പാലത്ത് എങ്ങനെ മറിയയായി ? വിശുദ്ധ പ്രണയത്തിനെന്തിന് മതപരിവര്‍ത്തനം ? വിശുദ്ധ പ്രണയികള്‍ എന്തിന് സിറിയയിലും അഫ്ഗാനിസ്ഥാനിലും എത്തണം? അന്യദേശത്ത് തടവിലാക്കപ്പെട്ട ഇവരെ കൊട്ടും കുരവയുമിട്ട് ജന്മനാട്ടില്‍ സ്വീകരിക്കാന്‍ ഇവറ്റകള്‍ ജന്മദേശത്തിനു വേണ്ടി പൊരുതിയ യുദ്ധതടവുകാര്‍ അല്ല . ഇവരും ഇവരുടെ മരണപ്പെട്ട ഭര്‍ത്താക്കന്മാരുമെല്ലാം മതം തലയ്ക്കു പിടിച്ച്‌ നിരപരാധികളെ കൊന്നൊടുക്കാന്‍ ഇറങ്ങിപുറപ്പെട്ടവരാണ്. ഇവരെപ്പോലുളള തീവ്രവാദചെറ്റകളാണ് കഴിഞ്ഞ മാസം കാബൂളില്‍ ആക്രമണം നടത്തി അറുപതിലേറെ വരുന്ന നിരപരാധികളായ കുഞ്ഞുങ്ങളെ കൊന്നൊടുക്കിയത്. ദയയുടെ കണിക പോലും ഇവരര്‍ഹിക്കുന്നില്ല. ഇന്ത്യയെന്ന പുണ്യ ഭൂമിയില്‍ ഇവറ്റകളെ കാലു കുത്താന്‍ അനുവദിക്കരുത്.

ജിഹാദികളുടെ സ്വര്‍ഗ്ഗം തേടി പോയവര്‍ക്ക് തിരികെ വന്ന് അശുദ്ധിപ്പെടുത്താനുള്ളതല്ല ഈ മണ്ണ് .

‌ഇതൊരു പാഠമാവണം പലര്‍ക്കും . മക്കളെ ചൊല്ലുവിളിക്ക് വളര്‍ത്താന്‍ മറന്നു പോകുന്ന അമ്മമാര്‍ക്ക് ഇത് ഒരു പാഠമാവണം .പെറ്റവയറിനെ തള്ളി ജന്മഭൂമിയെ ഒറ്റി ജിഹാദികളുടെ പിറകെ പോകുന്ന ഓരോ ഹീന ജന്മങ്ങളും തിരിച്ചറിയണം തങ്ങള്‍ ഇരന്നു വാങ്ങുന്നത് ജീവിതമല്ല തടവറയാണെന്ന് . ഉള്ളതെല്ലാം വിറ്റു പെറുക്കി ഉന്നതപഠനത്തിനായി പെണ്‍മക്കളെ വിടുന്ന മാതാപിതാക്കന്മാര്‍ തിരിച്ചറിയണം മതത്തിന്റെ വലയ്ക്ക് മുകളില്‍ പ്രണയത്തിന്റെ ചിത്രത്തുന്നല്‍ നെയ്ത് ചതിക്കാനായി കാത്തിരിക്കുന്ന ജിഹാദി ചിലന്തികള്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ടെന്ന യാഥാര്‍ത്ഥ്യം.

അതുകൊണ്ട് തന്നെ ഇവരുടെ കരച്ചില്‍ കാണുമ്പോള്‍ ഉള്ളുലയാത്തത് ഇവരുടെ മകള്‍ തിരഞ്ഞെടുത്ത നാശത്തിന്റെ വഴി കാരണം എത്രയോ നിരപരാധികള്‍ പിടഞ്ഞു മരിച്ചു കാണാമെന്ന യാഥാര്‍ത്ഥ്യം മുന്‍നിറുത്തിയാണ്. അവരുടെയൊക്കെ അമ്മമാരുടെ നെഞ്ചു നീറിയ കരച്ചിലോളം ഒരിക്കലും വരില്ല ഈ സ്ത്രീയുടെ തേങ്ങല്‍.

ജന്മഭൂമിയെ ഒറ്റാന്‍ ഇറങ്ങിതിരിച്ച ഈ നാലു പേരെയും നമ്മുടെ രാജ്യത്ത് കാല് കുത്താന്‍ അനുവദിച്ചാല്‍ അത് അപമാനമാവുക പിറന്ന മണ്ണിനായി പട പൊരുതി ഈ മണ്ണില്‍ ജീവത്യാഗം ചെയ്ത അനേകായിരം ധീരയോദ്ധാക്കളുടെ ജീവത്യാഗത്തിനാണ്.
ഇനി നിങ്ങൾ പറയൂ ഇവരെ തിരികെ കൊണ്ടു വരണോ?അതാനായി രാജ്യം തയ്യാറാകണോയെന്ന്?