
വീട്ടിൽ സൂക്ഷിച്ച 130 ലിറ്റർ കോടയും അഞ്ചു ലിറ്റർ ചാരായവുമായി വീട്ടുടമ പിടിയിൽ; പിടികൂടിയത് എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ
തേർഡ് ഐ ബ്യൂറോ
തിരുവല്ല: വീട്ടിൽ സൂക്ഷിച്ച 130 ലിറ്റർ കോടയും, അഞ്ചു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മല്ലപ്പള്ളി കോട്ടാങ്ങൽ പാടിമണ്ണിൽ മേലേ മണ്ണിൽ വീട്ടിൽ തോമസ്സ് മകൻ തോമസ് പി.ടി ( 65 ) എന്നയാൾക്കെതിരെ എക്സൈസ് കേസെടുത്തു. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.
മല്ലപ്പള്ളി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.ബി ബിനുവും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചാരായവും കോടയും പിടിച്ചെടുത്തത്. മല്ലപ്പള്ളി താലൂക്കിൽ കോട്ടാങ്ങൽ വില്ലേജിൽ പാടിമൺ കരയിൽ കോട്ടാങ്ങൽ പഞ്ചായത്ത് പരിധിയിലെ വീട്ടിൽ നിന്നാണ് ചാരായവും കോടയും പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

30 ലിറ്റർ കൊള്ളുന്ന നിരവധി കന്നാസുകളിൽ നിറച്ച കോട വീടിന്റെ ശുചിമുറിയിലും മറ്റുമായാണ് ഉടമ സൂക്ഷിച്ചിരുന്നത്. വിൽപ്പനയ്ക്കു തയ്യാറാക്കി വച്ച അഞ്ചു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
ചാരായം വിൽപ്പന നടത്തുന്നതിന് പ്രതിയെ സഹായിച്ച ഓട്ടോറിക്ഷാ ഡ്രൈവറെപ്പറ്റിയും പറ്റി സൂചന ലഭിച്ചു. മദ്യത്തിന്റെ ലഭ്യതയില്ലാത്തപ്പോളും പാടിമൺ മേഖലയിൽ മദ്യം ലഭിക്കുന്നതായി മനസ്സിലാക്കി നടത്തിയ നിരീഷണത്തിലാണ് പ്രതിയേപ്പറ്റി സൂചന ലഭിച്ചത്.
ഇത്തരം അനധികൃത മദ്യ നിർമ്മാണം, വിപണനം, ഉപയോഗം എന്നിവ ശ്രദ്ധയിൽ പെട്ടാൽ 9447 927 927, 9400069480,0469 2683222 എന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കണമെന്ന് മല്ലപ്പള്ളി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അറിയിച്ചു.
എക്സൈസ് ഇൻസ്പെക്ടർ കെ.ബി. ബിനു, പ്രിവന്റീവ് ഓഫിസർ ആർ. രമേശ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ ജി. വിജയദാസ്, മുഹമ്മദ് ഹുസൈൻ എസ്.അനുപ്രസാദ് ,രാഹുൽ സാഗർ എന്നിവർ ചേർന്നാണ് കേസ്സ് കണ്ടെടുത്തത്.