video
play-sharp-fill

കുരുന്നു കുഞ്ഞുങ്ങളുടെ പഠനം മുടങ്ങില്ല; കിളിരൂർ എസ്എൻഡിപി സ്കൂളിലെ ടീച്ചേഴ്സും മാനേജ്മെന്റും പിറ്റിഎയും കൈകോർത്തു; 26കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു

കുരുന്നു കുഞ്ഞുങ്ങളുടെ പഠനം മുടങ്ങില്ല; കിളിരൂർ എസ്എൻഡിപി സ്കൂളിലെ ടീച്ചേഴ്സും മാനേജ്മെന്റും പിറ്റിഎയും കൈകോർത്തു; 26കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം : കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ തങ്ങളുടെ കുരുന്നു കുഞ്ഞുങ്ങളെ ചേർത്ത് പിടിക്കുകയാണ് കാഞ്ഞിരം കിളിരൂർ എസ്എൻഡിപി എച്എസ്എസ്.

സ്കൂളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 26 കുട്ടികൾക്ക് ഓൺലൈൻ ക്ലാസിനായി മൊബൈൽ ഫോണില്ലാത്തതിനാൽ പഠനം മുടങ്ങുന്ന സാഹചര്യം വന്നപ്പോൾ സ്കൂളിലെ പ്രധാന അദ്ധ്യാപികയായ ഗീത ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിലെ അധ്യാപകരുടെയും പൂർവ്വ അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും, സ്കൂൾ മാനേജ്മെന്റിന്റെയും, പിറ്റിയേയുടെയും സഹായത്തോടെ സ്മാർട്ഫോണിനുള്ള പണം കണ്ടെത്തി 26 കുട്ടികൾക്കും മൊബൈൽ ഫോൺ വാങ്ങി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സ്കൂൾ മാനേജർ മോഹനൻ എ.കെ, പി.റ്റി.എ പ്രെസിഡെന്റ് സി.എസ് റെജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എം ബിന്നു, എസ്.എൻ.ഡി.പി യൂണിയൻ കൗൺസിൽ അംഗവും പൂർവ വിദ്യാർത്ഥി പ്രതിനിധിയുമായ ജയേഷ് ദിവാകരൻ അദ്ദ്യാപകർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.