play-sharp-fill
പൊള്ളലേറ്റതുപോലെ ത്വക്ക് അടരും; സ്രവം ശരീരത്തില്‍ പുരണ്ടാല്‍ ആ ഭാഗം ചുവന്ന് തടിക്കും; സംസ്ഥാനത്ത് വീണ്ടും ബ്ലിസ്റ്റര്‍ ബീറ്റില്‍ വണ്ടിന്റെ ആക്രമണം

പൊള്ളലേറ്റതുപോലെ ത്വക്ക് അടരും; സ്രവം ശരീരത്തില്‍ പുരണ്ടാല്‍ ആ ഭാഗം ചുവന്ന് തടിക്കും; സംസ്ഥാനത്ത് വീണ്ടും ബ്ലിസ്റ്റര്‍ ബീറ്റില്‍ വണ്ടിന്റെ ആക്രമണം

സ്വന്തം ലേഖകന്‍

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും ബ്ലിസ്റ്റര്‍ ബീറ്റില്‍ വണ്ടിന്റെ ആക്രമണം. കൊച്ചിക്ക് പിന്നാലെ ആലപ്പുഴയിലാണ് വണ്ട് ശല്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആലപ്പുഴ ഇന്ദിരാ ജംങ്ഷനു സമീപമുള്ള ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്ബ് മാനേജര്‍ തോണ്ടന്‍കുളങ്ങര നികര്‍ത്തില്‍ രഞ്ജിത് രമേശനാണ് ത്വക്കില്‍ പൊള്ളലേല്‍പ്പിക്കുന്ന വണ്ടിന്റെ ആക്രമണത്തിന് ഇരയായത്.

ഇടതുകാലിന്റെ മുട്ടിനു സമീപം ചൊറിച്ചിലോടെയായിരുന്നു തുടക്കമെന്ന് രഞ്ജിത് രമേശന്‍ പറയുന്നു. അടുത്ത ദിവസമായപ്പോള്‍ ആ ഭാഗത്ത് പൊള്ളലേറ്റതുപോലെ തൊക്ക് അടരാന്‍ തുടങ്ങി. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് ബ്ലിസ്റ്റര്‍ ബീറ്റില്‍ എന്നയിനം വണ്ട് കുത്തിയതാണെന്ന് തിരിച്ചറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലിസ്റ്റര്‍ ബീറ്റില്‍ (ആസിഡ് ഫ്ലൈ) എന്ന ഒരു ഷഡ്പദമാണ്. ഡെര്‍മറ്റൈറ്റിസ് എന്ന ത്വക് രോഗമുണ്ടാക്കുന്നതിന് കാരണം ബ്ലിസ്റ്റര്‍ ബീറ്റില്‍ ആണ്. മഴക്കാലത്താണ് ഇവയുടെ ആക്രമണം രൂക്ഷമാകുന്നത്. ചെടികള്‍ കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളാണ് സാധാരണ ബ്ലിസ്റ്റര്‍ ബീറ്റിലിനെ കൂടുതലായി കണ്ടുവരുന്നത്. രാത്രിയില്‍ വെളിച്ചമുള്ള പ്രദേശങ്ങളിലേക്ക് ഇവ ആകര്‍ഷിക്കപ്പെടും.

ഇവയുടെ ശരീരത്തില്‍ നിന്നു വരുന്ന സ്രവം ത്വക്കില്‍ സ്പര്‍ശിക്കുമ്‌ബോള്‍ ആ ഭാഗം ചുവന്നു തടിക്കുകയും പൊള്ളുകയും ചെയ്യും. കൂടുതല്‍ സമയം ഈ സ്രവം ശരീരത്തില്‍ നിന്നാല്‍ പൊള്ളലിന്റെ ആഴം കൂടുകയും തൊലി അടര്‍ന്നുപോകുകയും ചെയ്യുമെന്നു ത്വക്ക് രോഗ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മരുന്ന് ഉപയോഗിച്ചുവെങ്കിലും അടുത്ത ദിവസമായപ്പോള്‍ കാലിലെ പൊള്ളല്‍ രൂക്ഷമായി. വലതു കാലിലും അതേ ഭാഗത്ത് കുമിളകള്‍ പോലെ വീര്‍ത്തു വരാന്‍ തുടങ്ങി. കാലിന്റെ കീഴ് ഭാഗത്തും പൊള്ളലുണ്ടായിട്ടുണ്ട്.

കഴിഞ്ഞ മാസം എറണാകുളത്ത് കാക്കനാട് മേഖലയില്‍ നൂറോളം പേര്‍ക്ക് ബ്ലിസ്റ്റര്‍ ബീറ്റില്‍ എന്നറിയപ്പെടുന്ന ഈ ചെറു വണ്ടിന്റെ ആക്രമണത്തില്‍ പൊള്ളലേറ്റിരുന്നു.