ബ്രാൻഡൻ റൗബെറി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഡിജിറ്റൽ ഹെൽത്ത് സിഇഒ
സ്വന്തം ലേഖകൻ
കൊച്ചി:കോർപ്പറേറ്റ് നവീകരണത്തിലും നയരൂപീകരണത്തിലും ആഗോളതലത്തിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള ബ്രാൻഡൻ റൗബെറിയെ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഡിജിറ്റൽ ഹെൽത്ത് ബിസിനസ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടർ അലിഷാ മൂപ്പനുമായി ചേർന്നുകൊണ്ട് ഗ്രൂപ്പിനായി ഡിജിറ്റൽ റോഡ്മാപ്പ് വികസിപ്പിക്കുകയും, നിലവിൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന 7 രാജ്യങ്ങളിലും, പുതുതായി ഹോസ്പിറ്റൽ പ്രവർത്തനമാരംഭിക്കുന്ന കേയ്മാൻ ദ്വീപുകളിലും ഡിജിറ്റൽ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ ബ്രാൻഡൻ റൗബെറി നിർണായക പങ്ക് വഹിക്കും.
ആരോഗ്യപരിചരണം ഇന്ന് ഒരു കെട്ടിടത്തിൽ ഒതുങ്ങാതെ പുറത്തേക്ക് വന്നിരിക്കുന്നു. ആരോഗ്യപരിചരണം ഇന്ന് നിങ്ങളുടെ കൈവെളളയിലാണ്. അതകൊണ്ട് തന്നെ ആസ്റ്റർ നിങ്ങളുടെ കൈകൾ പിടിച്ച് ഞങ്ങളുടെ ലോകോത്തര ഡോക്ടർമാരുടെ ശൃംഖലയിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടർ അലീഷാ മൂപ്പൻ പറഞ്ഞു. ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ ഞങ്ങൾ പുനർ നിർണ്ണയിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ ആസ്റ്ററുമൊത്തുള്ള നിങ്ങളുടെ ആരോഗ്യ യാത്ര ലളിതവും വിശ്വസനീയവും അവിസ്മരണീയവുമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ ലക്ഷ്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ട്, വിപുലീകരിച്ച എക്സിക്യൂട്ടീവ് ടീമിനെ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ ഏറെ സന്തുഷ്ടരാണ്. ഈ ദൗത്യത്തെ നയിക്കാൻ ഈ രംഗത്തെ മികച്ച ഹെൽത്ത് ടെക് നായകരിൽ ഒരാളെ ഞങ്ങൾ കൊണ്ടുവരുന്നു. സാങ്കേതിക വിദ്യയെന്നത് ലക്ഷ്യങ്ങളെ പ്രാപ്തമാക്കാനുള്ള ഒരു ഘടകമാണ്.
പുതിയ കാലത്തെ കണക്റ്റ്ഡ് കെയർ എന്ന ആശയം സാധ്യമാക്കാൻ ആസ്റ്ററിന്റെ അത്യാധുനിക ക്ലിനിക്കൽ മികവിനെ ഇതിലേക്ക് ഞങ്ങൾ സംയോജിപ്പിക്കും. ബ്രാൻഡന്റെ നേതൃത്വത്തിൽ ഡിജിറ്റൽ ഹെൽത്ത് ഒരു സ്വതന്ത്ര ബിസിനസ് വിഭാഗമായി പരിവർത്തിപ്പിക്കുകയും, ലളിതമായ വെർച്വൽ കൺസൾട്ടേഷനുകൾ മുതൽ, വീടുകളിലെ ഇ-ഐസിയുകൾ വരെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി തടസ്സമില്ലാത്ത ആരോഗ്യ പരിപാലനമാണ് ലക്ഷ്യമിടുന്നതെന്നും അലീഷാ മൂപ്പൻ കൂട്ടിച്ചേർത്തു.
ആരോഗ്യസംരക്ഷണമേഖല അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ദശലക്ഷക്കണക്കിന് രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റി ആ മാറ്റത്തെ ആസ്റ്റർ മുന്നിൽ നിന്ന് നയിക്കുകയാണെന്നും പുതിയ ചുമതലയേറ്റെടുത്ത ബ്രാൻഡൻ റൗബെറി പ്രതികരിച്ചു.