പനച്ചിക്കാട് ഗ്രാമപഞ്ചായത്തിന് 5 ലക്ഷം രൂപയുടെ സഹായ ഹസ്തവുമായി എം സി ബി എസ് സന്യാസസമൂഹം
സ്വന്തം ലേഖകൻ
പനച്ചിക്കാട്:ഗ്രാമ പഞ്ചായത്തിലെ
മുഴുവൻ കോളനി നിവാസികൾക്കും കൊവിഡ് ബാധിതർക്കും ആശ്വാസമേകി എം സി ബി എസ് സന്യാസസമൂഹം ദുരിതകാലത്ത് മാതൃകയായി. പഞ്ചായത്തിലെ ഒൻപതു കോളനികളിലെ 307 കുടുംബങ്ങൾക്കും 23 വാർഡുകളിലെ കൊവിഡ് ബാധിതരായ 230 നിർധന കുടുംബങ്ങൾക്കുമായി 800 രൂപ വില വരുന്ന ഭക്ഷ്യധാന്യ കിറ്റുകളാണ് കടുവാക്കുളം എം സി ബി എസിലെ വൈദികരുടെ സഹായത്താൽ വിതരണം ചെയ്തത്.
കൊവിഡ് ബാധിതരുടെ ഓക്സിജൻ ലെവൽ പരിശോധിക്കുന്നതിന് 23 വാർഡുകൾക്കുമായി ഓരോ പൾസ് ഓക്സി മീറ്ററും വാങ്ങി നൽകി.
പഞ്ചായത്ത് പ്രസിഡന്റ് ആനിമാമ്മൻ്റെ അപേക്ഷയിലാണ് ഈ സഹായം പഞ്ചായത്തിലെ സാധുക്കൾക്ക് ലഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കടുവാക്കുളം ഹരിജൻ കോളനി, കുഴിമറ്റം മലവേടൻ കോളനി,ചോഴിയക്കാട് ലക്ഷം വീട് കോളനി, പാത്താമുട്ടം മുട്ടുചിറ കോളനി, ചാന്നാനിക്കാട് കുഴിക്കാട്ട് കോളനി, പനച്ചിക്കാട് പുളിഞ്ചിമൂട് കോളനി, പ്ലാപ്പറമ്പ് കോളനി, പൂവൻതുരുത്ത് ലക്ഷംവീട് കോളനി, കൊല്ലാട് വട്ടുകുന്ന് കോളനി എന്നിവിടങ്ങളിലാണ് പഞ്ചായത്ത് പ്രസിഡൻ്റും മെംബർമാരും ഭക്ഷ്യധാന്യ കിറ്റുകൾ എത്തിച്ചത്.
നിയുക്ത എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ഡൊമിനിക് മുണ്ടാട്ടിലിൻ്റെ പക്കൽ നിന്നും ഭക്ഷ്യധാന്യ കിറ്റുകളും പൾസ് ഓക്സി മീറ്ററും ഏറ്റുവാങ്ങി.
എമ്മാവൂസ് സ്കൂൾ പ്രിൻസിപ്പൽ ഫാ: ആൻജോ, പ്രൊവിൻഷ്യൽ സെക്രട്ടറി ഫാ: അലക്സ് , ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോൺ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയിമാത്യു , സ്ഥിരസമിതി അദ്ധ്യക്ഷൻമാരായ എബിസൺ കെ ഏബ്രഹാം, ജീനാ ജേക്കബ്, പഞ്ചായത്ത് സെക്രട്ടറി മിനി സൂസൻ ദാനിയേൽ പഞ്ചായത്ത് മെമ്പർമാരായ സുമാമുകുന്ദൻ ,ശാലിനി തോമസ് , സുനിൽ ചാക്കോ, വാസന്തി സലിം , പി ജി അനിൽകുമാർ,വാസന്തി സലിം തുടങ്ങിയവർ പങ്കെടുത്തു.