video
play-sharp-fill

കനത്ത മഴയും കോവിഡും അവഗണിച്ച് സത്യപ്രതിജ്ഞാ ഒരുക്കങ്ങള്‍ സജീവം; 800 പേര്‍ക്ക് പ്രവേശനം; സത്യപ്രതിജ്ഞ ഓണ്‍ലൈന്‍ വഴി നടത്തണമെന്ന നിര്‍ദ്ദേശത്തിനോട് പ്രതികരിക്കാതെ നേതാക്കള്‍; മാതൃകാപരമായ തീരുമാനം എടുക്കണമെന്ന് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം; എല്ലാം ക്യാപ്റ്റന്‍ പറയുന്നത് പോലെ എന്ന് കുട്ടി സഖാക്കള്‍

കനത്ത മഴയും കോവിഡും അവഗണിച്ച് സത്യപ്രതിജ്ഞാ ഒരുക്കങ്ങള്‍ സജീവം; 800 പേര്‍ക്ക് പ്രവേശനം; സത്യപ്രതിജ്ഞ ഓണ്‍ലൈന്‍ വഴി നടത്തണമെന്ന നിര്‍ദ്ദേശത്തിനോട് പ്രതികരിക്കാതെ നേതാക്കള്‍; മാതൃകാപരമായ തീരുമാനം എടുക്കണമെന്ന് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം; എല്ലാം ക്യാപ്റ്റന്‍ പറയുന്നത് പോലെ എന്ന് കുട്ടി സഖാക്കള്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് ഒരുക്കങ്ങള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. കനത്ത മഴയെപ്പോലും അവഗണിച്ചാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. 20-നാണ് പുതിയ മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്ത അധികാരമേല്‍ക്കുന്നത്.

കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ അതനുസരിച്ച് തന്നെയാകും സത്യപ്രതിജ്ഞാ ചടങ്ങുകളും സംഘടിപ്പിക്കുന്നത്. എന്നാല്‍, സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടുകയും കോവിഡ് വ്യാപനം രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യമാകുന്ന സ്ഥിതി വിശേഷമാണ് നിലനില്‍ക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സത്യപ്രതിജ്ഞയ്ക്ക് 800 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളൂവെന്നാണ് ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. ഇതില്‍ ആര്‍ക്കെങ്കിലും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചാല്‍ വലിയ ദുരന്തത്തിന് തന്നെ പുതിയ പിണറായി സര്‍ക്കാര്‍ മറുപടി പറയേണ്ടിവരും.

അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സത്യപ്രതിജ്ഞ ഓണ്‍ലൈന്‍ വഴി നടത്തണമെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയാകുമ്പോള്‍ കോവിഡിന്റെ പ്രശ്നങ്ങള്‍ ഒന്നും തന്നെയുണ്ടാകില്ല. മാതൃകാപരമായ തീരുമാനമെടുത്ത സംസ്ഥാന സര്‍ക്കാരിന് വലിയ ആദരവായിരിക്കും ലഭിക്കുക.

സത്യപ്രതിജ്ഞ സംബന്ധിച്ച് ഇന്നലത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ചോദിച്ചപ്പോള്‍ നയപരമായ തീരുമാനമായിരിക്കും സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉണ്ടാകുക എന്നാണ് മറുപടി ലഭിച്ചത്.