video
play-sharp-fill

ഒറ്റക്കാലില്‍ നിര്‍ത്തി ചവിട്ടി; മുഖത്ത് പലവട്ടം കൈവീശി അടിച്ചു; തലകുത്തി നിര്‍ത്തിയും ക്രൂരത തുടര്‍ന്നു; ഓട്ടിസം വെല്ലുവിളി നേരിടുന്ന കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവിനെതിരെ വധശ്രമത്തിന് കേസ്; മകനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് അമ്മ; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: മട്ടാഞ്ചേരിയില്‍ ഓട്ടിസം വെല്ലുവിളി നേരിടുന്ന കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പിതാവിനെതിരെ വധശ്രമത്തിന് കേസ് എടുത്തു. മട്ടാഞ്ചേരി സ്വദേശി സുധീറിനെതിരെയാണ് പൊലീസ് വധ ശ്രമത്തിന് കേസ് എടുത്തത്. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. വീഡിയോ ഇവിടെ കാണാം –

പറഞ്ഞ കാര്യങ്ങള്‍ അനുസരിക്കാത്തതിനും വീട്ടില്‍ നിന്ന് പുറത്ത് പോയതിനുമായിരുന്നു ക്രൂരപീഡനം. വടികൊണ്ട് പലതവണ കുട്ടിയെ മര്‍ദിക്കുന്നത് കണ്ടതോടെ മാതാവ് തടഞ്ഞു. എന്നാല്‍ സുധീര്‍ പിന്മാറാന്‍ തയ്യാറായില്ല. കുട്ടിയെ ഒറ്റകാലില്‍ നിര്‍ത്തി ചവിട്ടുകയും മുഖത്ത് പലതവണ അടിക്കുകയും ചെയ്തു. തലകുത്തി നിര്‍ത്തിയും ക്രൂരത തുടര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയെ 15 വയസു മുതല്‍ ഉപദ്രവിച്ചിരുന്നതായി അമ്മ മൊഴി നല്‍കിയിരുന്നു. ചട്ടം പഠിപ്പിക്കാന്‍ എന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. തലക്കുത്തിയും ഒറ്റകാലില്‍ നിര്‍ത്തിയും മകനെ സുധീര്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.

മാതാവാണ് മകനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഫോര്‍ട്ട് കൊച്ചി പൊലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തു.

Tags :