video
play-sharp-fill

ബിറ്റ്‌കോയിൻ ഇടപാടിൽ പത്ത് ലക്ഷം രൂപ നഷ്ടപ്പെട്ടു : കാനറാ ബാങ്ക് ജീവനക്കാരി ജീവനൊടുക്കി ; ആത്മഹത്യ ചെയ്തത് ജ്യൂസിൽ എലിവിഷം ചേർത്ത് കഴിച്ച് ; ഷുഷിലയുടെ മരണം സ്വപ്‌നയുടെ ആത്മഹത്യയുടെ ഞെട്ടൽ മാറുന്നതിന് മുൻപ്

ബിറ്റ്‌കോയിൻ ഇടപാടിൽ പത്ത് ലക്ഷം രൂപ നഷ്ടപ്പെട്ടു : കാനറാ ബാങ്ക് ജീവനക്കാരി ജീവനൊടുക്കി ; ആത്മഹത്യ ചെയ്തത് ജ്യൂസിൽ എലിവിഷം ചേർത്ത് കഴിച്ച് ; ഷുഷിലയുടെ മരണം സ്വപ്‌നയുടെ ആത്മഹത്യയുടെ ഞെട്ടൽ മാറുന്നതിന് മുൻപ്

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: കുത്തുപറമ്പിൽ കാനറ ബാങ്ക് മാനേജർ കെ.എസ് സ്വപ്ന ജീവനൊടുക്കിയതിന്റെ ഞെട്ടലിൽ നിന്നും കേരളക്കര മുക്തരാകുന്നതിന് മുൻപേ മറ്റൊരു കാനറാ ബാങ്ക് ജീവനക്കാരിയുടെ മരണം കൂടി.

ഇന്റർനെറ്റ് സാമ്പത്തിക ഇടപാടിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് കാനറാ ബാങ്ക് താൽക്കാലിക ജീവനക്കാരിയായ കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ പ്രസാദിന്റെ ഭാര്യ ഷുഷിലയാണ് (39) ജീവനൊടുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജ്യൂസിൽ എലിവിഷം ചേർത്ത് കഴിച്ചാണ് യുവതി ജീവനൊടുക്കിയത്. കാനറ ബാങ്കിലെ താൽക്കാലിക ജീവനക്കാരിയായ ഷുഷില ഇന്റർനെറ്റ് സാമ്ബത്തിക ഇടപാടായ ബിറ്റ്‌കോയിൻ വഴി നിരവധിപേരെ കണ്ണികളാക്കി ചേർത്തിരുന്നു.

ആളുകളിൽ നിന്നും പിരിച്ചെടുത്ത പണം ബിറ്റ്‌കോയിനായി നിക്ഷേപിച്ചിരുന്നുവെങ്കിലും സാങ്കേതിക പിഴവിൽ വൻതുക നഷ്ടപ്പെട്ടുവെന്നാണ് ഷുഷീല പറയുന്നത്. ബന്ധുക്കൾ പറയുന്നത്. ഷുഷില മുഖേന നിരവധിപേർ ബിറ്റ്‌കോയിൽ നിക്ഷേപം നടത്തിയിരുന്നു.

എന്നാൽ ഇതിൽ നിന്നുള്ള വരുമാനം കിട്ടാതെയായപ്പോൾ അന്വേഷിച്ചപ്പോഴാണ് സാങ്കേതിക പിഴവിലൂടെ പണം നഷ്ടപ്പെട്ടതായി അറിയുന്നത്. ഏതാണ്ട് പത്ത് ലക്ഷത്തോളം രൂപ ഷുഷിലക്ക് ലഭിക്കാനുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ നിക്ഷേപം നടത്തിയവർ പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ ഷുഷീല ജ്യൂസിൽ എലിവിഷം കലർത്തി കുടിക്കുകയായിരുന്നു.

കടുത്ത വയറുവേദന അനുഭവപ്പെട്ട ഷുഷിലയെ ആശുപത്രിയിൽ കാണിക്കുകയും മരുന്ന് നൽകുകയും ചെയ്തു. എന്നാൽ വ്യാഴാഴ്ച്ച ഉച്ചയോടെ അസുഖം മൂർച്ഛിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ താൻ രണ്ടുദിവസം മുൻപ് എലിവിഷം കഴിച്ചതായി ഷുഷില പറയുകയായിരുന്നു.

മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മീനാപ്പീസ് കടപ്പുറത്തെ ബാലൻവിമല ദമ്പതികളുടെ മകളാണ്. മക്കൾ: അദ്വൈദ്, ആരവ്. സഹോദരങ്ങൾ: സുജല, സുനില, സുജിത്ത്.

 

Tags :