video
play-sharp-fill

സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു ; ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായി; മരണം സ്ഥിരീകരിച്ചത് ഇന്ന് പുലർച്ചെ 

സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു ; ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായി; മരണം സ്ഥിരീകരിച്ചത് ഇന്ന് പുലർച്ചെ 

Spread the love

സ്വന്തം ലേഖകൻ

ദില്ലി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി(33) അന്തരിച്ചു. ദില്ലിയിലെ ഗുഡ്‍ഗാവിലുള്ള മേദാന്ത മെഡിസിറ്റിയില്‍ കോവിഡ് ചികിത്സയിലായിരുന്നു ആശിഷ്. ഇന്ന് പുല‍ര്‍ച്ചെയാണ് സ്ഥിതി വഷളായതും മരണം സംഭവിച്ചതും.

 

ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ആശിഷ്, ഏഷ്യാവില്‍ ഇംഗ്ലീഷിലും പ്രവര്‍ത്തിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മകന് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് സീതാറാം യെച്ചൂരി സ്വയം ക്വാറന്‍റീനിലായിരുന്നു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

 

 

സീമ ചിസ്തി യെച്ചൂരിയാണ് ആശിഷിന്‍റെ അമ്മ. അഖില യെച്ചൂരി സഹോദരിയാണ്.