ആറുലക്ഷം രൂപ വില വരുന്ന ആറുകിലോ കഞ്ചാവ്; ബൈക്കിൽ വാളയാർ വഴി കടത്തിയശേഷം ഇടപാടുകർക്ക് കൈമാറും; 22കാരനായ തമിഴ്നാട് സ്വദേശിയെ തന്ത്രപൂർവം കുടുക്കി പൊലീസ്
സ്വന്തം ലേഖകൻ
വാളയാർ: അട്ടപ്പള്ളം ടോൾ പ്ലാസക്കു സമീപം ബൈക്കിൽ ഇടപാടുകാർക്ക് കൈമാറാൻ കൊണ്ടു വന്ന ആറുകിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശിയെ അറസ്റ്റു ചെയ്തു. മധുക്കരൈ , അരിസി പാളയം സ്വദേശി ശ്രീധർ വ (22) നെയാണ് വാളയാർ പോലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
പിടിച്ചെടുത്ത കഞ്ചാവിന് ആറ് ലക്ഷം രൂപ വില വരും. വാളയാർ, കഞ്ചിക്കോട് ഭാഗത്തുള്ള ഇടപാടുകാർക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്ന് പ്രതി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന അതിർത്തികൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനയാണ് നടന്നു വരുന്നത്. പരിശോധന ശക്തമായതോടെ സംസ്ഥാന അതിർത്തികളിലുള്ള ഊടു വഴികളിലൂടെയും കഞ്ചാവ് കടത്തുന്നുണ്ട്.
പാലക്കാട് ഡാൻസാഫ് സ്ക്വാഡും , വാളയാർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലാകുന്നത്. സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
പാലക്കാട് ജില്ല പോലീസ് മേധാവി R. വിശ്വനാഥ് IPS ന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ DySP C.D. ശ്രീനിവാസൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
വാളയാർ സബ് ഇൻസ്പെക്ടർ ബിബീഷ് SCPO വിനോദ് കൃഷ്ണൻ, CPO ഷിബു
ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ T.R. സുനിൽ കുമാർ, റഹിം മുത്തു, U. സൂരജ് ബാബു K. അഹമ്മദ് കബീർ, K. ദിലീപ്, R. രാജീദ്, എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.