വോട്ടു ചെയ്യാനെത്തിയ വൃദ്ധ കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് പോളിംങ് ബൂത്തിനു മുന്നിൽ കുഴഞ്ഞ് വീണ്; മരണം സംഭവിച്ചത് കുഴഞ്ഞു വീണപ്പോൾ തല തറയിൽ ഇടിച്ച് ; സംഭവം കോട്ടയത്ത്

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: വോട്ടു ചെയ്യാനെത്തിയ വയോധിക പോളിംങ് ബൂത്തിനു മുന്നിൽ കുഴഞ്ഞു വീണ് തലയിടിച്ചു വീണു മരിച്ചു. വോട്ടു ചെയ്യാനായി പോളിംങ് ബൂത്തിലേയ്ക്ക് എത്തിയ വയോധിക കുഴഞ്ഞു വീഴുകയായിരുന്നു. കോട്ടയം ചവിട്ടുവരി നട്ടാശ്ശേരി സ്വദേശി അന്നമ്മ ദേവസ്യ (74) ആണ് മരിച്ചത്.

ചവിട്ടുവരി സെന്റ്. മർസിൽനാസ് ഗേൾസ് ഹൈസ്‌കൂളിലെ 25-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അന്നമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പുറകോട്ട് വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഴ്ച്ചയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഓടിക്കൂടിയ നാട്ടുകാരും ചേർന്നു ഇവരെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.