play-sharp-fill
തപാൽ വോട്ടിനൊപ്പം പെൻഷൻ വിതരണം ; പരാതി പറഞ്ഞിട്ടും പോലീസുകാർ നോക്കുകുത്തികളായി നിന്നു ; യുഡിഎഫിന്റെ പോളിങ് ഏജന്റുമാരെ അറിയിക്കാതെ ഉദ്യോഗസ്ഥരും ബിഎല്‍ഒയും ഉള്‍പ്പെടുന്നവര്‍ തപാല്‍ വോട്ടിങ് നടത്തുന്നു ; സത്യാവസ്ഥ വെളിപ്പെടുത്തി കായംകുളത്തെ കുടുംബം

തപാൽ വോട്ടിനൊപ്പം പെൻഷൻ വിതരണം ; പരാതി പറഞ്ഞിട്ടും പോലീസുകാർ നോക്കുകുത്തികളായി നിന്നു ; യുഡിഎഫിന്റെ പോളിങ് ഏജന്റുമാരെ അറിയിക്കാതെ ഉദ്യോഗസ്ഥരും ബിഎല്‍ഒയും ഉള്‍പ്പെടുന്നവര്‍ തപാല്‍ വോട്ടിങ് നടത്തുന്നു ; സത്യാവസ്ഥ വെളിപ്പെടുത്തി കായംകുളത്തെ കുടുംബം

സ്വന്തം ലേഖകൻ

കായംകുളം: തപാല്‍ വോട്ടിനൊപ്പം പെന്‍ഷന്‍ വിതരണം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച്‌ കമലാക്ഷിയമ്മയുടെ കുടുംബം രംഗത്ത്. ‘ഇന്നലെ രണ്ടരയോടെയാണ് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. അമ്മ കുളിക്കുകയായിരുന്നു. അങ്ങനെയാണെങ്കില്‍ തൊട്ടടുത്ത രണ്ട് വീടുകളില്‍ കൂടി കയറി തിരിച്ചുവരാമെന്ന് അവര്‍ പറഞ്ഞ് തിരിച്ചുപോയി. ഇതിന്റെ പിന്നാലെയാണ് പെന്‍ഷന്‍കാര്‍ വീട്ടില്‍ വന്നത്. ഒരാളെ ഉണ്ടായിരുന്നു. പെന്‍ഷന്‍കാര്‍ വന്നപ്പോള്‍ ഉദ്യോഗസ്ഥരും ഇവിടെയെത്തി. രണ്ട് പേരും രണ്ടിടത്തായി നിന്നു. ഇത് ഇവിടെ നടക്കില്ലായെന്ന് പറഞ്ഞു. പൊലീസുകാരോട് ഇവരെ മാറ്റണമെന്ന് പറഞ്ഞപ്പോഴും ഇടപെട്ടില്ല .’ കുടുംബം പറയുന്നു.

 

സിപിഎം പ്രവര്‍ത്തകരാണോ പെന്‍ഷന്‍ വിതരണത്തിന് എത്തിയത് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് നാട്ടില്‍ പെന്‍ഷന്‍ കൊടുക്കാന്‍ കോണ്‍ഗ്രസുകാരെ നിയമിച്ചിട്ടില്ലല്ലോ എന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മണ്ഡലത്തിലെ 77-ാം ബൂത്തിലായിരുന്നു സംഭവം. ഇതിനെതിരെ യുഡിഎഫിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ വരണാധികാരിക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പോസ്റ്റ്ല്‍ വോട്ട് ചെയ്യുന്ന അതേ സമയത്ത് തന്നെ പെന്‍ഷനും എത്തിച്ചുനല്‍കിയതാണ് വിവാദത്തിന് വഴിവച്ചത്.

 

കായംകുളത്തിന് പുറമേ കണ്ണൂരിലും തപാല്‍വോട്ട് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണം ഉയര്‍ന്നിരുന്നു. പേരാവൂര്‍ മണ്ഡലത്തിലെ മുണ്ടയാപറമ്ബില്‍ ഇത്തരത്തില്‍ തപാല്‍ വോട്ട് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ സണ്ണി ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ തടയുകയുണ്ടായി. യുഡിഎഫിന്റെ പോളിങ് ഏജന്റുമാരെ അറിയിക്കാതെ ഉദ്യോഗസ്ഥരും ബിഎല്‍ഒയും ഉള്‍പ്പെടുന്നവര്‍ തപാല്‍ വോട്ടിങ് നടത്തുന്നതായാണ് പരാതി.

 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ കെ മുരളീധരന്‍, ആനാട് ജയന്‍, ദീപക് ജോയ് എന്നിവർ എൺപത് വയസ്സിനു മുകളിലുള്ളവരുടെ പോസ്റ്റല്‍ വോട്ടുകള്‍ പ്രത്യേകം സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി നല്‍കി. ഹർജി കോടതി ഇന്ന് പരിഗണിക്കും.

Tags :