
സ്വന്തം ലേഖകൻ
പാലക്കാട്: അഞ്ച് വർഷം ഒരു കൂട്ടരും അടുത്ത അഞ്ച് വർഷം മറ്റൊരു കൂട്ടരും കേരളത്തെ കൊള്ളയടിക്കുകയാണെന്നും ബംഗാളിൽ യു.ഡി.എഫും എൽ.ഡി.എഫും ഒറ്റക്കെട്ടാണെന്നും നരേന്ദ്ര മോദി. പാലക്കാട് എൻ.ഡി.എയുടെ പ്രചരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂദാസ് യേശുവിനെ ഒറ്റുകൊടുത്ത പോലെയാണ് സ്വർണക്കടത്തിൽ കേരളത്തെ എൽ.ഡി.എഫ് ഒറ്റുകൊടുത്തത്. യു.ഡി.എഫുകാർ സൂര്യരശ്മികളെ പോലും വിറ്റു പണമുണ്ടാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞങ്ങളുടെ പാർട്ടി സംസ്ഥാന അധ്യക്ഷനെ കേരള സർക്കാർ അറസ്റ്റ് ചെയ്തു ജയിലിലാക്കി. വിശ്വാസികളെ ആക്രമിച്ചപ്പോൾ മിണ്ടാതിരിക്കുകയാണ് യു.ഡി.എഫ് ചെയ്തത്. ഞങ്ങളുടെ പ്രചാരണ പത്രികയിൽ തന്നെ ആചാരസംരക്ഷണം മുഖ്യ അജണ്ടയാണ്. നാടിന്റെ സംസ്‌കാരത്തേയും ആചാരത്തേയും പാരമ്പര്യത്തേയും നിരന്തരം അപമാനിക്കുകയും അവഹേളിക്കുകയുമാണ് എൽ.ഡി.എഫ് നേതാക്കൾ ചെയ്യുന്നത്.
എൽ.ഡി.എഫിനോടും യു.ഡി.എഫിനോടും ഒരു കാര്യം പറയാം, നിങ്ങളുടെ ലാത്തികൾക്ക് ഞങ്ങളെ ഭയപ്പെടുത്താനാവില്ല. നിങ്ങൾ ആക്രമിക്കാനൊരുങ്ങിയാൽ ഞങ്ങൾ കൈയും കെട്ടി നോക്കി നിൽക്കില്ലെന്നുമാണ് നരേന്ദ്രമോദി വ്യക്തമാക്കി.







