തെരഞ്ഞെടുപ്പിന് മുൻപ് രണ്ട് മാസത്തെ ക്ഷേമ പെൻഷനുകൾ നൽകും ; വോട്ട് പിടിക്കാൻ പെൻഷനും ശമ്പളവും നൽകാൻ മാത്രം കടമെടുക്കുന്നത് 4000 കോടി ; ഈ മാസം മാത്രം കടമെടുത്തത് 8000 കോടി ; വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം നടന്നടുക്കുമ്പോൾ താളം തെറ്റുന്നത് സർക്കാരിന്റെ വികസന പദ്ധതികൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് മാസത്തെ ക്ഷേമ പെൻഷനും പരിഷ്‌കരിച്ച ശമ്പശളവും നൽകാനാണ് സർക്കാർ തീരുമാനം. ഇതിന് വേണ്ടി മാത്രം 4,000 കോടി രൂപ കൂടി കടമെടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഭരണ തുടർച്ചയ്ക്ക് വേണ്ടിയുള്ള കടമെടുപ്പാണ് ഇത്. അതുകൊണ്ട് തന്നെ ഇനി അധികാരത്തിൽ വരുന്ന സർക്കാരിന്റെ ഏക ജോലി കടം തിരിച്ചടയ്ക്കൽ മാത്രമാകും.

ഈ മാസം മാത്രം കടമെടുത്തിരിക്കുന്നത് എണ്ണായിരം കോടിയാണ്. വോട്ടു ലക്ഷ്യമിട്ട് ഈ മാസത്തെയും അടുത്ത മാസത്തെയും ക്ഷേമ പെൻഷൻ അടുത്ത മാസം 5 നു മുൻപ് ഒരുമിച്ചു നൽകാനാണ് തീരുമാനം. പരിഷ്‌കരിച്ച ശമ്പളവും പെൻഷനും വോട്ടെടുപ്പിനു മുൻപു നൽകാനുള്ള തീരുമാനവും വോട്ട് ലക്ഷ്യമിട്ടാണ്. മാസത്തിന്റെ പകുതിയോടെയാണു ശമ്ബള, പെൻഷൻ വിതരണം സാധാരണ പൂർത്തിയാകുക. എന്നാൽ വോട്ട് മുന്നിൽ കണ്ട് ഇത്തവണ ഇതെല്ലാം നേരത്തെ ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രളയത്തിന് പിന്നാലെ സുസ്ഥിര വികസന പദ്ധതികൾ നടപ്പാക്കാനുള്ള റീബിൽഡ് കേരള പദ്ധതിക്കായി സർക്കാർ മാറ്റി വച്ച 1000 കോടി രൂപയിൽ 229 കോടി മാത്രമാണ് ഇന്നലെ വരെ ചെലവിട്ടത്. കഴിഞ്ഞ വർഷവും 1000 കോടി രൂപ മാറ്റിവച്ചെങ്കിലും ഒന്നും ചെലവിട്ടിരുന്നില്ല.

ഈ മാസം മാർച്ച് 2ന് 1000 കോടി കടമെടുത്തിരുന്നു. മാർച്ച് 16ന് 1000 കോടിയും. മാർച്ച് 23ന് വീണ്ടും 2000 കോടി കടമെടുത്തു. മാർച്ച് 30ന് 4000 കോടിയും കടമെടുക്കുന്നുണ്ട്. അങ്ങനെ മാർച്ചിൽ ആകെ 8000 കോടി കടമെടുത്തുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.