കോട്ടയം ജില്ലയില്‍ 144 പേര്‍ക്ക് കൊവിഡ്: 141 പേര്‍ക്കും സമ്പര്‍ക്ക രോഗം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ജില്ലയില്‍ 144 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 141 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി. പുതിയതായി 2610 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 67 പുരുഷന്‍മാരും 67 സ്ത്രീകളും 10 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

120 പേര്‍ രോഗമുക്തരായി. 1703 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 82916 പേര്‍ കോവിഡ് ബാധിതരായി. 80532 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 7716 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 17

ഏറ്റുമാനൂര്‍- 12

വൈക്കം- 8

കൂരോപ്പട, നീണ്ടൂര്‍- 7

കുമരകം-6

പാമ്പാടി, തിരുവാര്‍പ്പ്-5

ചിറക്കടവ്, കാഞ്ഞിരപ്പള്ളി, ഞീഴൂര്‍, തലയാഴം, ചങ്ങനാശേരി, അതിരമ്പുഴ-4

അയ്മനം, ആര്‍പ്പൂക്കര, പാലാ, മണിമല, മീനടം, അകലക്കുന്നം-3

ഈരാറ്റുപേട്ട, രാമപുരം, പൂഞ്ഞാര്‍ തെക്കേക്കര, മരങ്ങാട്ടുപിള്ളി, തലപ്പലം, കടനാട്, തൃക്കൊടിത്താനം, കുറിച്ചി, വാകത്താനം-2

മീനച്ചില്‍, അയര്‍ക്കുന്നം, കല്ലറ, കങ്ങഴ, ഉദയനാപുരം, വെള്ളൂര്‍, തീക്കോയി, കടുത്തുരുത്തി, മൂന്നിലവ്, പനച്ചിക്കാട്, മുണ്ടക്കയം, പാറത്തോട്, കാണക്കാരി, മാടപ്പള്ളി, എലിക്കുളം, കരൂര്‍, മണര്‍കാട്-1