ഞാന്‍ വെല്ലുവിളിക്കുന്നു..! തലമുണ്ഡനം ചെയ്തതിന്റെ മറ്റ് കാരണങ്ങള്‍ മുല്ലപ്പള്ളി വ്യക്തമാക്കണം ; സിപിഎമ്മുമായി ഞാന്‍ നടത്തിയ ഗൂഢാലോചനയും തെളിയിക്കണം : മുല്ലപ്പള്ളിയ്‌ക്കെതിരെ ലതികാ സുഭാഷ് രംഗത്ത്

ഞാന്‍ വെല്ലുവിളിക്കുന്നു..! തലമുണ്ഡനം ചെയ്തതിന്റെ മറ്റ് കാരണങ്ങള്‍ മുല്ലപ്പള്ളി വ്യക്തമാക്കണം ; സിപിഎമ്മുമായി ഞാന്‍ നടത്തിയ ഗൂഢാലോചനയും തെളിയിക്കണം : മുല്ലപ്പള്ളിയ്‌ക്കെതിരെ ലതികാ സുഭാഷ് രംഗത്ത്

സ്വന്തം ലേഖകന്‍

കോട്ടയം: കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും പൊട്ടിത്തെറി. മുല്ലപ്പള്ളിയ്‌ക്കെതിരെ വെല്ലുവിളിയുമായി ലതികാ സുഭാഷ്. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തത് സിപിഐഎമ്മുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണങ്ങള്‍ക്കുനേരെ പ്രതികരണവുമായി ലതിക സുഭാഷ് പരസ്യമായി രംഗത്ത് എത്തിയിരിക്കുകയാണ്.

താന്‍ തല മുണ്ഡനം ചെയ്തത് മറ്റ് കാരണങ്ങള്‍ കൊണ്ടാണെന്ന് പറയുന്ന മുല്ലപ്പള്ളി ആ കാരണങ്ങള്‍ എന്താണെന്ന് വ്യക്തമാക്കണമെന്ന് ലതിക പറഞ്ഞു. സിപിഐഎമ്മുമായി ഞാന്‍ നടത്തിയ ഗൂഢാലോചന തെളിയിക്കാന്‍ കെപിസിസി അധ്യക്ഷനെ വെല്ലുവിളിക്കുകയാണെന്നും ലതിക സുഭാഷ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താന്‍ കോട്ടയത്ത് പത്രസമ്മേളനം നടത്തിയ ദിവസം മുല്ലപ്പള്ളി തന്റെ സഹപ്രവര്‍ത്തകയെ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ലതിക ആരോപിക്കുന്നു. താന്‍ ഒരു ചെറുമീനാണ്. വന്‍ ശക്തികളോട് ഇപ്പോള്‍ പൊരുതുകയാണെന്നും സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പ്രചരണത്തിനിറങ്ങാതെ ഏറ്റുമാനൂരിലെ ജനങ്ങളിലേക്കിറങ്ങി മണ്ഡലത്തിലെ താരപ്രചാരകയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ലതിക സുഭാഷ് വ്യക്തമാക്കി.

ലതിക കെപിസിസിക്ക് മുന്നിലെത്തിയത് തിരക്കഥ തയ്യാറാക്കി കൊണ്ടാണെന്നും അതില്‍ സിപിഐഎമ്മിന് പങ്കുണ്ടെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം.ലതിക ചിലരുമായി ഗൂഢാലോചന നടത്തി കോണ്‍ഗ്രസിന് മുറിവുണ്ടാക്കിയെന്നും മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് ലതിക ചെയ്തതെന്നും മുല്ലപ്പള്ളി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.