Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ വിദ്യാര്‍ത്ഥികളുടെ കയ്യാങ്കളി. പാരലല്‍ കോളജിലെയും,സ്കൂളിലെയും ഇരുപതോളം വിദ്യാര്‍ഥികളാണ് സംഘര്‍ഷത്തിലേര്‍പ്പെട്ടത്.

അസഭ്യം വിളികളുമായി കുട്ടികൾ തമ്മിൽ ഏറ്റുമുട്ടിയപ്പോള്‍ യാത്രക്കാര്‍ക്ക് കാഴ്ചക്കാരായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഒട്ടേറെ സ്ത്രീകളും കുട്ടികളും സംഘർഷത്തിനിടയിൽ പെട്ടത് പരിഭ്രാന്തി പരത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിപ്പോയില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ പൊലീസ് ഉണ്ടാകാറില്ല. മുന്‍പ് ഇവിടെ വനിത പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതും ഇല്ല. പൊലീസിനെ നിയോഗിച്ച്‌ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ജീവനക്കാരും യാത്രക്കാരും ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ അടിപിടി പലപ്പോഴും പൊലീസിനെ തങ്ങള്‍ അറിയിച്ചിട്ടും കാര്യമായ നടപടിയുണ്ടായില്ലെന്ന് ജീവനക്കാര്‍ പരാതിപ്പെട്ടു.

സംഭവത്തില്‍ വീഡിയോയില്‍ കണ്ട 8 വിദ്യാര്‍ത്ഥികളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി. പ്രായപൂര്‍ത്തി ആകാത്തവരായതിനാല്‍ ഇന്ന് രക്ഷാകര്‍ത്താക്കളെയും കൂട്ടി സ്റ്റേഷനില്‍ ഹാജരാകാവാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് എസ്‌ഐ വ്യക്തമാക്കി.