പ്രണയത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് 19കാരനെ പൊലീസ് മർദ്ദിച്ചുവെന്ന് ആരോപണം ; സ്റ്റേഷനിൽ വിളിച്ചുവരുത്തി കഴുത്തിലും കാലിലും മർദ്ദിച്ചെന്ന് യുവാവ് ; പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ വ്യക്തത വരുത്താനാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്ന വിശദീകരണവുമായി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂർ: പ്രണയത്തിൽ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിൽ വിളിച്ചുവരുത്ത് 19കാരന് പൊലീസിന്റെ മർദ്ദനം. സ്റ്റേഷനിൽ വിളിച്ചുവരുത്ത് കഴുത്തിലും കാലിലും പൊലീസ് മർദ്ദിച്ചുവെന്നാണ് തൃശ്ശൂർ സ്വദേശിയാണ് സുജിത്ത് ഒല്ലൂർ പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

പ്രണയ ബന്ധത്തിൽ നിന്നും പിന്മാറണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. സംഭവത്തിൽ കമ്മീഷണർക്ക് പരാതി നൽകാനാണ് സുജിത്തിന്റെയും കുടുംബത്തിന്റെയും തീരുമാനം. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ വ്യക്തത വരുത്താനാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെന്നാണ് ആരോപണവുമായി പൊലീസിന്റെ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുജിത്ത്, പടവരാട് സ്വദേശിയായ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലായിരുന്നു. ബന്ധത്തെ എതിർത്ത വീട്ടുകാർ പലതവണ പറഞ്ഞിട്ടും സുജിത്ത് പിന്മാറാതെ വരികെയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ വച്ച് സംസാരിച്ചിട്ടും തീരുമാനമായില്ല. തുടർന്ന് സുജിത്ത് വീട്ടിൽ അതിക്രമിച്ച് കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ കേസെടുത്ത ഒല്ലൂർ പൊലീസ് കഴിഞ്ഞ ദിവസം സുജിത്തിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പിന്നീട് വ്യാഴാഴ്ച രാവിലെ വിളിച്ചു വരുത്തി മർദിച്ചു എന്നാണ് ആക്ഷേപം. സ്റ്റേഷനിൽ നിന്നും വിട്ടയച്ച ശേഷവും പെൺകുട്ടിയുടെ ചിത്രം സുജിത്ത് സുഹൃത്തുക്കളുമായി പങ്കുവച്ചെന്ന് പെൺകുട്ടിയുടെ കുടുംബം പരാതിപ്പെട്ടെന്നും ഇതിൽ വ്യക്തത വരുത്താനാണ് വിളിപ്പിച്ചെതന്നുമാണ് വിശദീകരണം നൽകിയിരിക്കുന്നത്.