play-sharp-fill
പി.എസ്.സി റാങ്ക് ഹോൾഡർമാരുടെ സമരത്തിൽ ഇടപെട്ട് ഡിവൈ.എഫ്.ഐ; സമരം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കം; മന്ത്രിമാരുമായി ചർച്ചയ്ക്ക് ഡി.വൈ.എഫ്.ഐ മധ്യസ്ഥത

പി.എസ്.സി റാങ്ക് ഹോൾഡർമാരുടെ സമരത്തിൽ ഇടപെട്ട് ഡിവൈ.എഫ്.ഐ; സമരം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കം; മന്ത്രിമാരുമായി ചർച്ചയ്ക്ക് ഡി.വൈ.എഫ്.ഐ മധ്യസ്ഥത

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഏതു നിമിഷവും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന സാഹചര്യം നിലനിൽക്കെ ഉദ്യോഗാർത്ഥികളുടെ സമരം അവസാനിപ്പിക്കാൻ ഡിവൈ.എഫ്.ഐ ഇടപെടുന്നു. ഉദ്യോഗാർത്ഥികളുടെ സമരം കോൺഗ്രസും, യൂത്ത് കോൺഗ്രസും ബി.ജെ.പിയും അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ഏറ്റെടുത്തതോടെയാണ് വിഷയത്തിൽ ഡിവൈ.എഫ്.ഐ ഇടപെടുന്നത്.

സെക്രട്ടേറിയറ്റിന് മുന്നിൽ പി.എസ്.സി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം ഒത്തുതീർപ്പാക്കുന്നതിന് മദ്ധ്യസ്ഥ ചർച്ചകളുമായി വീണ്ടും ഡി.വൈ.എഫ്..ഐ നേതൃത്വം. രണ്ടാം തവണയാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഉദ്യോഗാർത്ഥികളുമായി ചർച്ച നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുമായിട്ടാണ് ഡി.വൈ.എഫ്.ഐ നേതാക്കൾ തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വച്ച് ചർച്ച നടത്തിയത്. സമരം ഒത്തുതീർപ്പാക്കാനുള്ള ശ്രമം തുടരുമെന്ന് ഡി.വൈ.എഫ്..ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം ചർച്ചകൾക്ക് ശേഷം പറഞ്ഞു. ഉദ്യോഗാർത്ഥികൾക്ക് എപ്പോൾ വേണമെങ്കിലും ഡി.വൈ.എഫ്.ഐ ഓഫീസിലേക്ക് വരാമെന്നും അവരെ കേൾക്കാൻ തങ്ങൾ തയ്യാറാണെന്നും സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച എ.എ.റഹീമിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് ചർച്ച നടന്നെങ്കിലും ഒരു ഒത്തുതീർപ്പിലെത്താൻ സാധിച്ചിരുന്നില്ല.

സമരം നടത്തുന്ന റാങ്ക് ഹോൽഡേഴ്‌സിന് എപ്പോൾ വേണമെങ്കിലും ഡിവൈഎഫ്ഐ ഓഫീസിൽ വരാമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് എസ് സതീഷ്. ചർച്ചകൾ തുടരുകയാണെന്നും മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ നിലപാട് അറിയിക്കേണ്ടത് സമരക്കാർ എന്നും എസ് സതീഷ് പറഞ്ഞു. സമരം അവസാനിക്കണമെന്നാണ് അവരുടെ നിലപാട് എന്നും സമരക്കാരുമായുള്ള ചർച്ചക്ക് ശേഷം സതീഷ് വ്യക്തമാക്കി.