play-sharp-fill
ചാണക സംഘി എന്ന് വിളിച്ചാൽ സന്തോഷം: പെട്രോൾ ഡീസൽ വില വീണ്ടും വർദ്ധിക്കട്ടെ: വില വർദ്ധിച്ചാൽ ഉപയോഗം കുറയും: ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ നിർണ്ണായക കണ്ടെത്തലുമായി ജേക്കബ് തോമസ്

ചാണക സംഘി എന്ന് വിളിച്ചാൽ സന്തോഷം: പെട്രോൾ ഡീസൽ വില വീണ്ടും വർദ്ധിക്കട്ടെ: വില വർദ്ധിച്ചാൽ ഉപയോഗം കുറയും: ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ നിർണ്ണായക കണ്ടെത്തലുമായി ജേക്കബ് തോമസ്

സ്വന്തം ലേഖകൻ

തി​രു​വ​ന​ന്ത​പു​രം: സിവിൽ സർവീസിൽ നിന്നും വിരമിച്ച ശേഷം സജീവ രാഷ്ട്രീയത്തിൽ പയറ്റാനൊരുങ്ങുന്ന മുൻ ഡി ജി പി ജേക്കബ് തോമസ് നിർണ്ണായക കണ്ടെത്തലുമായി രംഗത്ത്. അടിക്കടി പെട്രോൾ ഡീസൽ വില വർദ്ധിക്കുന്നതിന് എതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് മുൻ ഡിജിപിയുടെ വിദഗ്ധാഭിപ്രായം ..!

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ക്കു​ന്ന​തി​നെ ന്യാ​യീ​ക​രി​ച്ചാണ് മു​ന്‍ ഡി​ജി​പി​യും ബി​ജെ​പി അം​ഗ​വു​മാ​യ ജേ​ക്ക​ബ് തോ​മ​സ് ഇപ്പോൾ രംഗത്ത് എത്തിയത്. ഇ​ന്ധ​ന വി​ല കൂ​ടു​ന്ന​ത് വ​ഴി അ​തി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കാ​നാ​കു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ​ന്ധ​ന​വി​ല കൂ​ട്ടി​യാ​ല്‍ അ​തി​ന്‍റെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കാ​നാ​കും. ടെ​സ്‌​ല പോ​ല​ത്തെ കാ​റ് ക​മ്പനി​ക​ള്‍ വ​ലി​യ രീ​തി​യി​ലു​ള്ള സാ​ധ്യ​ത​ക​ളാ​ണ് തു​റ​ക്കു​ന്ന​ത്. അ​തോ​ടെ ഇ​ല​ക്‌ട്രി​ക് കാ​റു​ക​ള്‍ ഇ​ന്ത്യ​യി​ല്‍ വ​രു​മെ​ന്നും ജേ​ക്ക​ബ് തോ​മ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചാ​ല്‍ അ​ത് ന​ല്ല​താ​ണെ​ന്ന് ത​ന്നെ പ​രി​സ്ഥി​തി വാ​ദി​യാ​യ താ​ന്‍ പ​റ​യും.നി​കു​തി കി​ട്ടി​യാ​ല​ല്ലേ ന​മു​ക്ക് പാ​ലം പ​ണി​യാ​നും സ്‌​കൂ​ളി​ല്‍ കം​പ്യൂ​ട്ട​ര്‍ വാ​ങ്ങി​ക്കാ​നും സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും ജേ​ക്ക​ബ് തോ​മ​സ് പ​റ​ഞ്ഞു.

ചാ​ണ​ക​സം​ഘി​യെ​ന്ന് ത​ന്നെ ആ​ളു​ക​ള്‍ വി​ളി​ക്കു​ന്ന​തി​നേ​യും ജേ​ക്ക​ബ് തോ​മ​സ് സ്വാ​ഗ​തം ചെ​യ്തു. ചാ​ണ​ക​മെ​ന്ന​ത് പ​ഴ​യ കാ​ല​ത്ത് വീ​ടു​ക​ള്‍ ശു​ദ്ധി​യാ​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നൊ​രു വ​സ്തു​വാ​ണ്. അ​തി​നാ​ല്‍ ചാ​ണ​ക​സം​ഘി​യെ​ന്ന് ത​ന്നെ വി​ളി​ച്ചാ​ല്‍ സ​ന്തോ​ഷ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നേരത്തെ ഇദേഹം ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നഡ്ഡയിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചിരുന്നു.