play-sharp-fill
‘ഈ സിനിമ കണ്ട് ഒരു പത്ത് ഡിവോഴ്‌സെങ്കിലും കൂടുതല്‍ നടന്നാല്‍ എനിക്ക് അത്രയും സന്തോഷം’; വിവാദ പരാമര്‍ശവുമായി മഹത്തായ ഇന്ത്യന്‍ അടുക്കളയുടെ സംവിധായകന്‍ ജിയോ ബേബി

‘ഈ സിനിമ കണ്ട് ഒരു പത്ത് ഡിവോഴ്‌സെങ്കിലും കൂടുതല്‍ നടന്നാല്‍ എനിക്ക് അത്രയും സന്തോഷം’; വിവാദ പരാമര്‍ശവുമായി മഹത്തായ ഇന്ത്യന്‍ അടുക്കളയുടെ സംവിധായകന്‍ ജിയോ ബേബി

സ്വന്തം ലേഖകന്‍

കൊച്ചി: ജിയോ ബേബി സംവിധാനം ചെയ്ത മഹത്തായ ഇന്ത്യന്‍ അടുക്കള മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചര്‍ച്ചകള്‍ക്ക് വഴിവച്ച ഈ ചിത്രത്തിന്റെ സംവിധായകന്‍ ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്.

‘വിവാഹം എന്ന് പറയുന്നത് ഒട്ടും നൈസര്‍ഗികമല്ലാതെ സംഭവിക്കുന്ന കാര്യമാണ്. വിവാഹം നഷ്ടപ്പെടുത്തുന്നത് രണ്ട് പേരുടെ സ്വാതന്ത്ര്യമാണ്. ഒരു പരിധി വരെ ആണുങ്ങളുടെയും ഒരുപാട് അളവില്‍ പെണ്ണുങ്ങളുടെയും സ്വാതന്ത്ര്യമാണ് അതുകൊണ്ട് നഷ്ടമാകുന്നത്. സിനിമ കണ്ട ശേഷം നിരവധി സ്ത്രീകള്‍ ഇത് തങ്ങളുടെ മുന്‍കാല ജീവിതമാണെന്ന് തുറന്നു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഞാന്‍ കരുതുന്നത് ഈ സിനിമ കൊണ്ട് ഒരു പത്ത് ഡൈവേഴ്സെങ്കിലും കൂടുതല്‍ നടക്കണേ എന്നാണ്. എന്നാല്‍ എനിക്ക് അത്രയും സന്തോഷം ഉണ്ടാകും.’- ജിയോ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘എന്താണ് വിവാഹം? ഒരു പെണ്‍കുട്ടി സ്വന്തം വീട്ടില്‍ നിന്ന് കെട്ടും കിടക്കയുമെടുത്ത് മറ്റൊരു വീട്ടില്‍ വരിക. എന്നിട്ട് അവിടെയുള്ള അച്ഛനെയും അമ്മയെയും സ്വന്തം പോലെ കണ്ട് പരിചരിക്കുക. ഇതില്‍ നിന്നെല്ലാം പെണ്‍കുട്ടികള്‍ തന്നെ സ്വയം തീരുമാനമെടുത്ത് പിന്‍മാറേണ്ടതാണ്.’

ജിയോ ബേബി അഭിമുഖത്തില്‍ പറഞ്ഞു.

 

 

Tags :