ബിനോയ് കൊടിയേരിയ്‌ക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം; കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ നടത്തിയ ഡിഎന്‍എ പരിശോധനാ ഫലം ഇപ്പോഴും രഹസ്യരേഖ

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കണ്ണൂര്‍: കൊടിയേരി ബലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയ് കൊടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി വിചാരണയ്ക്ക് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം. എന്നാല്‍ ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടിലാണ് യുവതി.

21നു വിചാരണ ആരംഭിക്കാനിരിക്കെയാണ് താന്‍ ദുബായിലാണെന്നും നടപടികള്‍ 3 ആഴ്ച മാറ്റിവയ്ക്കണമെന്നും അഭ്യര്‍ത്ഥിച്ച് ബിനോയ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം 15നാണു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ലൈംഗിക പീഡനം, വഞ്ചന, അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയടക്കമുള്ള ആരോപണങ്ങളാണു കുറ്റപത്രത്തിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിചാരണ മാറ്റിവയ്ക്കണമെന്ന ബിനോയ് കോടിയേരിയുടെ അപേക്ഷയെ എതിര്‍ത്ത് പരാതിക്കാരി രംഗത്ത് വന്നിരുന്നു. അപേക്ഷ അംഗീകരിക്കരുതെന്ന് കാണിച്ച് ദിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ എഴുതിനല്‍കിയതായി ബിഹാര്‍ സ്വദേശിനിയുടെ അഭിഭാഷകന്‍ അബ്ബാസ് മുക്ത്യാര്‍ അറിയിച്ചു. കേസ് 19ന് പരിഗണിക്കും. ഈ കേസില്‍ സത്യം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് മാത്രം മതിയെന്നതാണ് വസ്തുത.

കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായി ബിനോയിയുടെ ഡിഎന്‍എ പരിശോധന നടത്തിയെങ്കിലും ഫലം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. രജിസ്റ്റ്രാറുടെ പക്കല്‍ രഹസ്യരേഖയായി ഡിഎന്‍എ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേസ് റദ്ദാക്കണമെന്ന ബിനോയിയുടെ ഹര്‍ജി 2021 ജൂണിലേക്കു മാറ്റിയിരിക്കുകയാണ്.

ദുബായിലെ മെഹ്ഫില്‍ ബാറില്‍ ഡാന്‍സര്‍ ആയിരുന്ന താന്‍ അവിടെ പതിവായി വന്നിരുന്ന ആളെന്ന നിലയിലാണു ബിനോയിയെ പരിചയപ്പെട്ടതെന്നും 2009 ല്‍ ഗര്‍ഭിണിയായതോടെ മുംബൈയിലേക്കു മടങ്ങിയെന്നും യുവതി പറയുന്നു. ആദ്യഘട്ടങ്ങളില്‍ ചെലവെല്ലാം വഹിച്ചിരുന്നെങ്കിലും പിന്നീട് അവഗണിക്കുകയായിരുന്നു.

കേസില്‍ ഒത്തുതീര്‍പ്പ് നടന്നതായുള്ള പ്രചാരണവും അവര്‍ നിഷേധിച്ചിരുന്നു. മുംബൈ മീരാറോഡില്‍ താമസിക്കുന്ന യുവതി 2019 ജൂണിലാണു കേസ് നല്‍കിയത്.