കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് 18 വയസിൽ താഴെയുള്ളവരിൽ നടത്തില്ല ; കുത്തിവയ്പ്പ് നടത്തുക 28 ദിവസം ഇടവിട്ട് രണ്ട് ഡോസുകളായി : നിർദ്ദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ നാളെ ആരംഭിക്കും. എന്നാൽ പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ളവരിൽ വാക്‌സിനേഷൻ നടത്തേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഷീൽഡ് വാക്‌സിനും 18 വയസിന് മുകളിലുള്ള ആളുകളിൽ മാത്രമെ ഉപയോഗിക്കാൻ സാധിക്കുകയുള്ളു.
പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ കൊവാക്‌സിൻ കുത്തിവെയ്പ്പ് നടത്താൻ ഡിസിഐജി നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ പഠനങ്ങൾക്ക് ശേഷം കുത്തിവെയ്പ്പിനായുള്ള നിർദ്ദേശങ്ങൾ പുതുക്കിയതായി സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) അറിയിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ നിർദ്ദേശമനുസരിച്ച് രണ്ട് വാക്‌സിനുകളും പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികളിൽ ഉപയോഗിക്കില്ല.28 ദിവസം ഇടവിട്ട് രണ്ട് ഡോസായാണ് വാക്‌സിനേൽൻ നടത്തുക. വാക്‌സിനേഷനിൽ നിന്നും ഗർഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും കുത്തിവെയ്പ്പിൽ നിന്നും ഒഴിവാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.