video
play-sharp-fill
ഹെൽമ്മറ്റും സീറ്റ് ബെൽറ്റും ഇല്ലെങ്കിൽ ഊറ്റിപ്പിഴിഞ്ഞ് വാങ്ങും ..! യാത്രക്കാരുടെ കണ്ണിൽ പൊടി തെറിപ്പിച്ച് നമ്പർ പ്ലേറ്റുമില്ലാതെ എം .സി റോഡിലൂടെ പാഞ്ഞ ടോറസ് കണ്ടിട്ടും കണ്ണടച്ച് ഗാന്ധിനഗർ പൊലീസ്: വാഹന പരിശോധനാ സംഘത്തിലെ പൊലീസുകാരനോട് ബൈക്ക് യാത്രക്കാരായ കുടുബം പരാതി പറഞ്ഞു; പരാതിയുമായി പൊലീസുകാരൻ  എസ് ഐക്ക് മുന്നിലെത്തിയപ്പോൾ ” ആ വണ്ടി വിട്ടേക്കാൻ ” എസ് ഐയുടെ കല്പന

ഹെൽമ്മറ്റും സീറ്റ് ബെൽറ്റും ഇല്ലെങ്കിൽ ഊറ്റിപ്പിഴിഞ്ഞ് വാങ്ങും ..! യാത്രക്കാരുടെ കണ്ണിൽ പൊടി തെറിപ്പിച്ച് നമ്പർ പ്ലേറ്റുമില്ലാതെ എം .സി റോഡിലൂടെ പാഞ്ഞ ടോറസ് കണ്ടിട്ടും കണ്ണടച്ച് ഗാന്ധിനഗർ പൊലീസ്: വാഹന പരിശോധനാ സംഘത്തിലെ പൊലീസുകാരനോട് ബൈക്ക് യാത്രക്കാരായ കുടുബം പരാതി പറഞ്ഞു; പരാതിയുമായി പൊലീസുകാരൻ എസ് ഐക്ക് മുന്നിലെത്തിയപ്പോൾ ” ആ വണ്ടി വിട്ടേക്കാൻ ” എസ് ഐയുടെ കല്പന

സ്വന്തം ലേഖകൻ

കോട്ടയം : യാത്രക്കാരുടെ കണ്ണിൽ പൊടി തെറിപ്പിച്ച് ടോറസ് ലോറിയുടെ മരണപ്പാച്ചിൽ. നാട്ടുകാരും വഴിയാത്രക്കാരും അടക്കം പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതെ പൊലീസ്.വെള്ളിയാഴ്ച രാവിലെ 9.30ന് കോട്ടയം ജില്ലയിലെ അടിച്ചിറ ജംഗ്ഷനിൽ വാഹന പരിശോധന നടത്തിയ ഗാന്ധിനഗർ പൊലീസാണ് ഗുരുതരമായ വീഴ്ച വരുത്തിയത്

നിയമ വിരുദ്ധമായി എം സാൻ്റുമായി കടന്നു പോയ ടോറസ് ലോറിയിൽ നിന്നും മണ്ണ് റോഡിലേയ്ക്ക് തെറിയ്ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരുടെയടക്കം കണ്ണിൽ പൊടി വീണു. ചില ബൈക്ക് യാത്രക്കാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ചിലരാകട്ടെ ബൈക്കിൻ്റെ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് മറിഞ്ഞ് വീഴാൻ പോകുകയും ചെയ്തു. പല ബൈക്ക് യാത്രക്കാരും ടോറസ് ലോറി കടന്ന് പോകും വരെ ബൈക്ക് റോഡിൽ പാർക്ക് ചെയ്ത ശേഷമാണ് യാത്ര തുടർന്നത്.

നാട്ടുകാരുടെ പരാതി ഉണ്ടായിട്ടും പൊലിസ് പരിശോധിച്ചില്ലന്നും ബൈക്ക് യാത്രക്കാർ അറിയിച്ചു. കാണക്കാരി മുതൽ അടിച്ചിറ വഴി  എം സി റോഡിലൂടെ കടന്നു പോയ ലോറിയിൽ നിന്നും മണൽ പുറകേ വരുന്ന ബൈക്ക് യാത്രക്കാരുടെ കണ്ണിൽ പറന്ന് വീഴുകയായിരുന്നു, നിരവധി ബൈക്ക് യാത്രക്കാർ ഈ വിവരം പരിശോധനാ സംഘത്തിലെ പൊലീസുകാരനെ അറിയിക്കുകയായിരുന്നു.

അടിച്ചിറ ജംഗ്ഷനിൽ ഗാന്ധിനഗർ പോലീസിൻ്റെ വാഹന പരിശോധന നടക്കുന്നതിനിടെയാണ് ലോറി ഇത് വഴി കടന്ന് പോയത്. ബൈക്ക് യാത്രക്കാരായ ഭാര്യയും ഭർത്താവും  പൊലീസ് പരിശോധന സ്ഥലത്ത് വാഹനം നിർത്തി പൊലീസുകാരനോട് പരാതി പറഞ്ഞു. പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലാക്കിയ പൊലീസുകാരൻ വിവരം പരിശോധനാ സംഘത്തിലെ ഗ്രേഡ് എസ്.ഐ യെ ധരിപ്പിച്ചു. എന്നാൽ , “ആ വണ്ടി വിട്ടേക്കാൻ ” ആണ് ഗ്രേഡ് എസ് ഐ പൊലീസുകാരന് കൊടുത്ത മറുപടി. പരാതിക്കാർ നിൽക്കേയാണ് ഉത്തരവാദിത്വപെട്ട  ഉദ്യോഗസ്ഥൻ ഇത്തരത്തിൽ പെരുമാറിയത്.

മണലും എം.സാൻ്റും അടക്കമുള്ള സാധനങ്ങൾ കൊണ്ടു പോകുമ്പോൾ മൂടിയിടണമെന്നാണ് ചട്ടം. എന്നാൽ, ഈ ടോറസ് ലോറി എം സാൻ്റ് പകുതി മൂടാതെയാണ് കൊണ്ടു പോയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

സംഭവസ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് സംഘം ഹെൽമറ്റും സീറ്റ് ബൽറ്റും മാത്രമാണ് പരിശോധിച്ചത് എന്നാണ് യാത്രക്കാരുടെ പരാതി.