
തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരസഭ പരിധിയിൽ വെള്ളിയാഴ്ച കുടിവെള്ളം മുടങ്ങും. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഭാഗീകമായാണ് കുടിവെള്ളം മുടങ്ങുന്നത്. കോടിമത മാർക്കറ്റ്, പള്ളിപ്പുറത്തുകാവ്, കാരാപ്പുഴ, ബോട്ടുജെട്ടി എന്നിവിടങ്ങളിലാണ് ജനുവരി 15 വെള്ളിയാഴ്ച കുടിവെള്ളം മുടങ്ങുക.
കോട്ടയം മാർക്കറ്റ് ഭാഗത്തെ വാൽവിലെ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ജല വിതരണം തടസപ്പെടുന്നതെന്നു ജല അതോറിറ്റി അധികൃതർ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







