Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: ക്രിസ്മസ് തലേന്നു രാത്രിയിൽ ശാസ്ത്രി റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് തളിയിൽ സ്വദേശി മരിച്ചു. ഒപ്പമുണ്ടായിരുന്നയാൾക്കു പരിക്കേറ്റു. താഴത്തങ്ങാടി തളിയിൽ ക്ഷേത്രത്തിനു സമീപം ഇടത്തിൽ വീട്ടിൽ വേണുഗോപാലാ(65)ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വാരിശേരി സ്വദേശി ശങ്കരൻകുട്ടി നായർക്കു പരിക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

ക്രിസ്മസ് തലേന്നു രാത്രിയിൽ ഏഴരയോടെ ശാസ്ത്രി റോഡിൽ വച്ചായിരുന്നു അപകടം. വേണുഗോപാലും, ശങ്കരൻകുട്ടിയും സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇരുവരെയും ഇതുവഴി എത്തിയ പൊലീസ് സംഘമാണ് ആശുപത്രിയിൽ എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വേണുഗോപാൽ രാത്രി പന്ത്രണ്ട് മണിയോടെ മരിക്കുകയായിരുന്നു. അപകടത്തെ തുടർന്നു റോഡിൽ കിടന്ന വാഹനങ്ങൾ പൊലീസ് എത്തിയാണ് മാറ്റിയിട്ടത്. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.