
കേരള രാഷ്ട്രീയത്തിൽ യു.ഡി.എഫ് അപ്രസക്തമായി ; ജനങ്ങൾ ഭരണത്തുർച്ച ആഗ്രഹിക്കുന്നു : തദ്ദേശ തെരഞ്ഞടുപ്പിൽ നേടിയ വിജയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ തിളക്കമാർന്ന വിജയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേടിയ വിജയം ജനങ്ങളുടേതാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നാം ഒന്നായി തുടരണമെന്ന് ആഗ്രഹിക്കുന്നവരുടെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ നിന്നും യു.ഡി.എഫ് അപ്രസക്തമായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാടിനെ സ്നേഹിക്കുന്നവർ നൽകിയ മറുപടിയാണ് തിരഞ്ഞെടുപ്പിലൂടെ കണ്ടതെന്നും ഇതോടെ കുത്തിത്തിരിപ്പുകൾക്ക് കേരള രാഷ്ട്രീയത്തിൽ ഇടമില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ തകർക്കാൻ നോക്കിയവർക്കുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം. ഒപ്പം ബി.ജെ.പിയുടെ അവകാശ വാദങ്ങൾ പൊളിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനവികാരം എല്ലാവരുടെ ഉൾക്കൊള്ളണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.