
സ്വപ്‌നയും ശിവശങ്കറും രവീന്ദ്രനും ഉണ്ടാക്കിയ പൊല്ലാപ്പുകൾക്കിടയിലും വിജയം കൊയ്ത് ഇടതുപക്ഷം ; തെരഞ്ഞെടുപ്പിന് മുന്നോടിയായി ജോസ് കെ മാണിയെ മുന്നണിയിലെത്തിച്ചത് വജ്രായുധമായി : തെരെഞ്ഞെടുപ്പിലെ യഥാര്‍ത്ഥ സ്റ്റാർ പിണറായി വിജയൻ തന്നെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വർണ്ണക്കടത്തിന്റെയും ശിവശങ്കറിന്റെയും വിവാദങ്ങൾക്കിടയിൽ മുങ്ങികുളിച്ച് നിൽക്കുമ്പോഴാണ് തെരെഞ്ഞെടുപ്പിൽ ഇടത്പക്ഷം നേട്ടം കൊയ്തത്. തെരെഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ കോണ്‍ഗ്രസിനെ മുന്നണിയില്‍ കൊണ്ടുവന്ന രാഷ്ട്രീയ നീക്കവും വിജയിച്ചു.
മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയെ എതിര്‍ത്താണ് കേരളാ കോണ്‍ഗ്രസിനെ ഇടതുപക്ഷത്തുകൊണ്ടുവന്നത്. ആ നീക്കം വിജയിക്കുമ്പോള്‍ സിപിഎമ്മിന് ഇരട്ടി ആഹ്ലാദമാണ്. മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തിപരമായ നേട്ടവും. ഇടതുപക്ഷത്ത് ഇനി ആരുടേയും ചോര്‍ച്ചയുണ്ടാകില്ലെന്ന് സിപിഎം ഉറപ്പിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തിലേയും ബ്ലോക്കിലേയും വിജയങ്ങള്‍ രാഷ്ട്രീയ നേട്ടമായി തന്നെ സിപിഎമ്മിന് വിലയിരുത്താം. സ്വര്‍ണ്ണ കടത്തില്‍ സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുമ്പോഴാണ് എന്നതും ശ്രദ്ധേയമാണ്.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് അവധിയെടുത്ത് മാറേണ്ട അസാധാരണ സാഹചര്യം പോലും സിപിഎമ്മിന് തിരിച്ചടിയുണ്ടാക്കിയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് എല്‍ഡിഎഫ് മുന്നോട്ട് പോകുമ്പോള്‍ അത് മുന്നണിയുടെ അടിത്തറയും കൂട്ടും. വലതു പക്ഷത്ത് പ്രശ്‌നങ്ങള്‍ കൂട്ടും.
ഇത് ഭാവിയിലും ഇടതു പക്ഷത്തിന് കരുത്തായി മാറുകയേയുള്ളൂ. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളില്‍ വലിയ വിജയം നേടിയ എല്‍ഡിഎഫ് കോര്‍പറേഷനില്‍ ആധിപത്യം നേടി. നഗരസഭകളില്‍ യുഡിഎഫിനൊപ്പമെത്തുന്ന പ്രകടനം കാഴ്ചവച്ചു.
സമീപകാല ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ അതിജീവിച്ചാണ് ഈ മുന്നേറ്റം എന്നതാണ് ഇതിനെ സവിശേഷമാക്കുന്നത്. തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് ചിത്രത്തിലില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത. പ്രാദേശികമായ രാഷ്ട്രീയേതര കൂട്ടായ്മകള്‍ ഉണ്ടാക്കിയ മുന്നേറ്റമാണ് ഇത്തവണത്തെ എടുത്തു പറയേണ്ട സവിശേഷത.
കേരളാ കോൺഗ്രഡിന്റെ കുത്തകയായ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ജോസ് കെ മാണിയുടെ മുന്നണി മാറ്റ പരീക്ഷണം വിജയകരമാണെന്നാണ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.
ഈ വിജയത്തിലൂടെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഊര്‍ജമാണ് ലഭിക്കുന്നത്. വിവാദങ്ങളില്‍ ഇനി കേന്ദ്ര നേതൃത്വും പിണറായിയെ ഭയപ്പെടുത്താന്‍ എത്താറില്ല. സ്വസ്ഥതയോടെ അദ്ദേഹത്തിന് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകാം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ പ്രതിപക്ഷത്തിനും ഇനി കഴിയില്ല.
ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടാകാത്തതും സിപിഎമ്മിന് ആശ്വാസമാണ്. എല്ലാത്തിലും ഉപരി സ്വര്‍ണ്ണ കടത്തിലെ ആരോപണങ്ങളെ ഇനി പിണറായിക്ക് പ്രതിരോധിക്കാം.
വിജയത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ നീക്കത്തെ ശക്തമായി തടയാനാണ് പാര്‍ട്ടിയുടെ ശ്രമം. സ്വര്‍ണക്കടത്തുകേസിലൂടെ സര്‍ക്കാര്‍ അഴിമതിയുടെ കുഴിയില്‍ വീണെന്ന പ്രചാരണം ജനം തള്ളിയതായി പാര്‍ട്ടിക്ക് അവകാശപ്പെടാം. സ്വന്തം വകുപ്പിലെ ആരോപണങ്ങളുടെ പേരില്‍ പഴികേള്‍ക്കേണ്ടിവന്ന മുഖ്യമന്ത്രിക്ക് ആശ്വാസം കൂടിയാണ് ഈ വിജയം.