video
play-sharp-fill

വൈറൽ സ്ഥാനാർത്ഥി വിബിത ബാബുവിന് വമ്പൻ തോൽവി ; സമൂഹമാധ്യമങ്ങളിൽ വൈറലായ സ്ഥാനാർത്ഥിയെ പൊളിച്ചടുക്കിയത് എൽ.ഡി.എഫ്

വൈറൽ സ്ഥാനാർത്ഥി വിബിത ബാബുവിന് വമ്പൻ തോൽവി ; സമൂഹമാധ്യമങ്ങളിൽ വൈറലായ സ്ഥാനാർത്ഥിയെ പൊളിച്ചടുക്കിയത് എൽ.ഡി.എഫ്

Spread the love

സ്വന്തം ലേഖകൻ

 

പത്തനംതിട്ട : സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ ആദ്യം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായ വ്യക്തിയാണ് അഡ്വ. വിബിത ബാബു . പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാർഥിയായായിരുന്നു വിബിത.

സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പിന്തുണയാണ് ലഭിച്ചിരുന്നത്. എന്നാൽ വോട്ടെണ്ണെൽ പൂർത്തിയായപ്പോൾ വിബിത പരാജയപ്പെടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞടുപ്പ് ഫലം വന്നപ്പോൾ 12842 വോട്ടുകൾ മാത്രമാണ് വിബിത ബാബുവിന് ലഭിച്ചത്. എൽ.ഡി.എഫിലെ സി.കെ. ലതാകുമാരിയാണ് ഇവിടെ വിജയിച്ചത്. ബി.ജെ.പി.യുടെ എലിസബത്ത് കോശി 8055 വോട്ടുകൾ നേടി.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വിബിത ബാബു മൂന്നാമതായിരുന്നുവെങ്കിലും പിന്നീട് രണ്ടാംസ്ഥാനത്ത് എത്തുകയായിരുന്നു. ഒടുവിൽ എൽ.ഡി.എഫ്. സ്ഥാനാർഥി വ്യക്തമായ മുന്നേറ്റം നിലനിർത്തുകയായിരുന്നു.