
സ്വന്തം ലേഖകൻ
കൊച്ചി: രാജീവ് ഗാന്ധി എന്ത് കബഡിയാണ് കളിച്ചത്. ചോദിക്കുന്നത് മറ്റാരുമല്ല , ബി.ജെ.പി സംസ്ഥാന നേതാവായ ശോഭാ സുരേന്ദ്രനാണ് ഫെയ്സ്ബുക്കിൽ പൊട്ടിത്തെറിച്ചത്.
രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ പുതിയ ക്യാമ്പസ് ഇനി അറിയപ്പെടുക ‘ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോപ്ലക്സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍സ്’ എന്നാണെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി അറിയിച്ചത്. ഇതിനെതിരെ എം പി ശശി തരൂര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ‘എം എസ് ഗോള്‍വാള്‍കര്‍ക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല’ , ശശി തരൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തരൂരിന്റെ പ്രസ്താവനയ്ക്ക് ഫേസ്ബുക്കിലൂടെ മറുപടിയുമായി എത്തിയിരിക്കുകയാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്.’ഗുരുജി ഗോള്‍വാള്‍ക്കര്‍ ശാസ്ത്ര ശാഖയ്ക്ക് ചെയ്ത സംഭാവന എന്താണ് എന്നതാണ് ചോദ്യമെങ്കില്‍, രാജീവ് ഗാന്ധി എന്ത് കബഡി കളിച്ചിട്ടാണ് ഖേല്‍ രത്നയ്ക്ക് രാജീവ് ഗാന്ധി ഖേല്‍ രത്ന എന്ന് വിളിക്കുന്നത് എന്ന് തിരിച്ച് ചോദിക്കേണ്ടി വരും? തൻ്റെ ഫെയ്സ് ബുക്കിലൂടെയാണ് ശോഭ പൊട്ടിത്തെറിച്ചത്.







