play-sharp-fill
ജോസിനുമില്ല ജോസഫിനുമില്ല രണ്ടില ചിഹ്നം ; രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു : തദ്ദേശ തെരഞ്ഞടുപ്പിൽ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് ടേബിള്‍ ഫാനും ജോസഫ് വിഭാഗത്തിന് ചെണ്ടയും ചിഹ്നം

ജോസിനുമില്ല ജോസഫിനുമില്ല രണ്ടില ചിഹ്നം ; രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു : തദ്ദേശ തെരഞ്ഞടുപ്പിൽ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് ടേബിള്‍ ഫാനും ജോസഫ് വിഭാഗത്തിന് ചെണ്ടയും ചിഹ്നം

സ്വന്തം ലേഖകൻ

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺ​ഗ്രസ് എമ്മിൻ്റെ രണ്ടില ചിഹ്നം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നത്തിനായി ജോസഫ് വിഭാ​ഗവും ജോസ് വിഭാ​ഗവും അവകാശവാദം ഉന്നയിച്ചിരുന്നു.


ഇതോടെയാണ് രണ്ടില ചിഹ്നം മരവിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷണ‍ർ വി.ഭാസ്കരൻ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടിലയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിലെ വിധിക്ക് വിധേയമായി മാത്രമേ ചിഹ്നം അനുവദിക്കാൻ സാധിക്കൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണ‍ർ വ്യക്തമാക്കി. രണ്ടില മരവിപ്പിച്ചതോടെ മരവിപ്പിച്ച സാ​ഹചര്യത്തിൽ ജോസഫ് വിഭാ​ഗവും, ജോസ് വിഭാ​ഗവും ആവശ്യപ്പെട്ട പ്രകാരം ചെണ്ടയും ടേബിൾ ഫാനും അനുവദിച്ചിരിക്കുന്നത്.

കെഎം മാണിയുടെ മരണക്കിന് പിന്നാലെ കേരള കോൺ​ഗ്രസ് പാ‍ർട്ടിയുടെ അവകാശത്തെ ചൊല്ലി പിജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള നിയമപോരാട്ടം ഇപ്പോഴും തുടരുകയാണ്. ഇതേ തുടർന്ന് രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്താണ് ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.