play-sharp-fill
രാജീവ് ഗാന്ധി കോംപ്ലക്സിലെ വാടക തട്ടിപ്പ് പുറത്തു കൊണ്ടുവന്ന തേർഡ് ഐ ന്യൂസിന് ഭീഷണി;ജനകീയ പ്രതികരണവേദി പ്രതിഷേധിച്ചു

രാജീവ് ഗാന്ധി കോംപ്ലക്സിലെ വാടക തട്ടിപ്പ് പുറത്തു കൊണ്ടുവന്ന തേർഡ് ഐ ന്യൂസിന് ഭീഷണി;ജനകീയ പ്രതികരണവേദി പ്രതിഷേധിച്ചു

 

സ്വന്തം ലേഖകൻ

കോട്ടയം: രാജീവ് ഗാന്ധി കോംപ്ലക്സിലെ വാടക തട്ടിപ്പ് പുറത്ത് കൊണ്ടുവന്ന തേർഡ് ഐ ന്യൂസ് ലൈവിനെതിരെ ജോസ്‌കോ ജുവലറി ഗ്രൂപ്പ് വക്കീൽ നോട്ടീസ് അയച്ച് ഭീഷണി മുഴക്കിയതിനെതിരെ കോട്ടയം നഗരത്തിൽ നടത്തിയ പ്രതിഷേധ യോഗം കെ.എസ് പത്മകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ.സന്തോഷ് കണ്ടം ചിറ, ജെ.വി ഫിലിപ്പുകുട്ടി, സുജാത ജോർജ്, വി.എം മോഹൻദാസ്, ഷാജി ജോസഫ് എന്നിവർ പ്രസംഗിച്ചു.


നോട്ടീസ് പിൻവലിച്ച് ജോസ്‌കോ മാപ്പ് പറയണമെന്നും ഇനിയും ഭീഷണി മുഴക്കിയാൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ജനകീയ പ്രതിരോധ സമിതി നേതാക്കൾ അറിയിച്ചു. നഗരസഭയുടെയും ജോസ്‌കോയുടെയും തട്ടിപ്പ് പുറത്തു കൊണ്ടുവന്ന തേർഡ് ഐ ന്യൂസ് ലൈവിനെ ഭീഷണിപ്പെടുത്തി വാർത്തകൾ നിർത്താമെന്ന നീക്കം അനുവദിക്കാനാവില്ലെന്നു സമിതി പ്രവർത്തകർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജീവ് ഗാന്ധി കോംപ്ലക്സിലെ ജോസ്കോയുടെ വാടക സ്ക്വയർ ഫീറ്റിന് 18 രൂപ മാത്രമാണ്.ഇതേ കെട്ടിടത്തിൽ എസ് സി എസ് ടി ക്കാരൻ്റെ കൈവശമുള്ള മുറിക്ക് 92 രൂപയാണ് വാടക, 2020ൽ നഗരസഭ  ലേലം ചെയ്ത് നല്കിയ നഗരമധ്യത്തിലെ തന്നെ കെട്ടിടത്തിലെ മുറികൾക്ക് 110 രൂപയാണ് സ്ക്വയർ ഫീറ്റിന് വാടക വാങ്ങുന്നത്. ഇതിലൂടെ പ്രതിമാസം 10 ലക്ഷം രൂപയുടെ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടാകുന്നത്. ഈ ഞെട്ടിക്കുന്ന വിവരം പുറം ലോകത്തെത്തിച്ചത് തേർഡ് ഐ ന്യൂസ് ആണ്.ഈ തട്ടിപ്പ് പുറം ലോകമറിഞ്ഞതിൽ പ്രകോപിതരായാണ് ജോസ്കോ ഗ്രൂപ്പ് തേർഡ് ഐ ക്ക് വക്കീൽ നോട്ടീസ് അയച്ചത്

തേർഡ് ഐ ന്യൂസ് ലൈവിനും ചീഫ് എഡിറ്റർ എ.കെ ശ്രീകുമാറിനും സർവ്വ പിൻതുണയും നൽകുമെന്ന് ജനകീയ പ്രതിരോധ വേദി അറിയിച്ചു.

 

Tags :