play-sharp-fill
കോട്ടയം നഗരസഭയിൽ നേതാക്കന്മാർ അടക്കം നിരവധി കോൺഗ്രസ് പ്രവർത്തകർ കേരള കോൺഗ്രസ് എമ്മിലേയ്ക്ക്

കോട്ടയം നഗരസഭയിൽ നേതാക്കന്മാർ അടക്കം നിരവധി കോൺഗ്രസ് പ്രവർത്തകർ കേരള കോൺഗ്രസ് എമ്മിലേയ്ക്ക്

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം നഗരസഭയിലെ നേതാക്കന്മാർ അടക്കം നിരവധി കോൺഗ്രസ് പ്രവർത്തകർ കേരള കോൺഗ്രസ് എമ്മിൻ്റെ ഭാഗമായി. കോൺഗ്രസ് നഗരത്തിൽ സജീവമായ മുപ്പതോളം കോൺഗ്രസ് പ്രവർത്തകരാണ് ജോസ് കെ മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് എമ്മിൻ്റെ ഭാഗമായി പ്രവർത്തിക്കാൻ തീരുമാനിച്ചത്.


കോട്ടയം ടൗൺ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജീ സജീവ് തിരുനക്കര, കോട്ടയം മുൻസിപ്പൽ 27ആം വാർഡ് പ്രസിഡന്റ്‌ കിൻസൺ തുടങ്ങിയ മുപ്പതോളം കോൺഗ്രസ് പ്രവർത്തകരാണ് കേരള കോൺഗ്രസ് എമ്മിൻ്റെ ഭാഗമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസ് നേതൃത്വത്തിലെ തെറ്റായ തീരുമാനങ്ങൾ പ്രതിഷേധിച്ചാണ് രാജിയെന്ന് രാജിവെച്ച പ്രവർത്തകർ പറഞ്ഞു. ജനാധിപത്യ മതേതര ചേരിയെ ശക്തിപ്പെടുത്താൻ ഇടതുമുന്നണിക്ക് മാത്രമേ സാധിക്കു എന്നും , അതുകൊണ്ടാണ് കേരള കോൺഗ്രസ് എമ്മിൻ്റെ ഭാഗമാകുന്നത് എന്നും അവർ പറഞ്ഞു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയും മുതിർന്ന നേതാക്കളും ചേർന്ന് ഇവരെ സ്വീകരിച്ചു.