play-sharp-fill
നിങ്ങൾക്കും സ്ഥാനാർഥിയാകാം – വേറിട്ട പ്രചരണവുമായി ട്വന്റി ട്വന്റി കോട്ടയം: നാടിന് നന്മ ആഗ്രഹിക്കുന്നവർക്ക് കോട്ടയം നഗരസഭാ ഇലക്ഷനിൽ മത്സരിക്കാൻ ട്വന്റി ട്വന്റി കോട്ടയം അവസരം നൽകുന്നു

നിങ്ങൾക്കും സ്ഥാനാർഥിയാകാം – വേറിട്ട പ്രചരണവുമായി ട്വന്റി ട്വന്റി കോട്ടയം: നാടിന് നന്മ ആഗ്രഹിക്കുന്നവർക്ക് കോട്ടയം നഗരസഭാ ഇലക്ഷനിൽ മത്സരിക്കാൻ ട്വന്റി ട്വന്റി കോട്ടയം അവസരം നൽകുന്നു

സ്വന്തം ലേഖകൻ

കോട്ടയം: നാടിന് നന്മ നൽകാൻ ആഗ്രഹമുണ്ടെങ്കിൽ കോട്ടയം നഗരസഭയിലെ ട്വന്റി 20 കൂട്ടായ്മയുടെ സ്ഥാനാർത്ഥിയാകാം. സേവന മനോഭാവമുള്ളവർക്കും നാടിന് ഒരു മാറ്റം വേണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർക്കും കോട്ടയം നഗരസഭാ ഇലക്ഷനിൽ ട്വന്റി ട്വന്റി കോട്ടയം അവസരം നൽകുന്നു എന്ന പ്രഖ്യാപനമാണ് ഉയർന്നിരിക്കുന്നത്. ഇത് സംബന്ധിച്ച നിബന്ധനകൾ ട്വന്റി ട്വന്റി കോട്ടയം പുറത്തിറക്കി.


ഒരാൾക്ക് സ്വന്തം പേരോ മറ്റൊരാളുടെ പേരോ സ്ഥാനാർഥിയായി നാമ നിർദ്ദേശം ചെയ്യാം. മറ്റൊരാളെ നാമ നിർദ്ദേശം ചെയ്യുന്നത് അയാളുടെ അറിവോടെ കൂടി ആയിരിക്കണം. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ സീറ്റ് കിട്ടാത്തതിനാൽ സ്ഥാനാർത്ഥി ആകാൻ ആഗ്രഹിക്കുന്ന വ്യക്തിയാകരുത്. അങ്ങനെയുള്ളവരെ പരിഗണിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുപ്പക്കാർക്കും വിദ്യാഭ്യാസമുള്ളവർക്കും കൂടുതൽ പരിഗണന നൽകുന്നതിനാണ് ഇത്തരമൊരു വേറിട്ട പരീക്ഷണം നടത്തുന്നതെന്ന് ട്വന്റി ട്വന്റി കോട്ടയം ചെയർമാനും പ്രമുഖ ആക്റ്റിവിസ്റ്റുമായ മഹേഷ് വിജയൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഭാരിച്ച ചെലവുകൾ വേണ്ടി വരുമെന്ന തെറ്റിദ്ധാരണയിൽ നിരവധി പേർ മത്സര രംഗത്തേയ്ക്ക് കടന്ന് വരാൻ മടിക്കുന്നു. കെട്ടി വെയ്ക്കാൻ രണ്ടായിരം രൂപയുടെ ആവശ്യം മാത്രമേ ഉള്ളൂ. സ്ഥാനാർഥിയുടെ മറ്റ് ചെലവുകൾ പൂർണമായും ട്വന്റി ട്വന്റി കോട്ടയം വഹിക്കും. താൽപര്യമുള്ളവർ ഉടനെ 9497695596 എന്ന വാട്ട്‌സാപ്പ് നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.

ട്വന്റി ട്വന്റി കോട്ടയം ജയിക്കുന്ന എല്ലാ വാർഡിലും വാർഡിന് ഓഫീസ് തുടങ്ങി കൗൺസിലറുടെ ജോലി ഭാരം കുറയ്ക്കും. വൈകുന്നേരം നാല് മണി മുതൽ രാത്രി ഏഴര വരെ പ്രവർത്തിക്കുന്ന വാർഡ് ഓഫീസുകൾ നഗരസഭ-യുടെ എക്സ്റ്റൻഷൻ ഓഫീസായി പ്രവർത്തിക്കുന്നതിനാൽ നഗരസഭയിൽ പോകാതെ തന്നെ ജനങ്ങൾക്ക് സേവനം ലഭിക്കും. ഇത്തരമൊരു സംവിധാനം ജോലിക്കാർക്കും മറ്റും വളരെയധികം സൗകര്യപ്രദമാകുമെന്നും മഹേഷ് വിജയൻ കൂട്ടിച്ചേർത്തു.