video
play-sharp-fill

പ്രാർത്ഥനയുടെ മറവിൽ കോടികൾ കുന്നുകൂട്ടിയ തട്ടിപ്പുകാരൻ പിടിയിൽ : ബിലീവേഴ്‌സ് ആസ്ഥാനത്തു നിന്നും പിടിച്ചെടുത്തത് അഞ്ചുകോടി കൂടി ; റെയ്ഡ് ഇന്നും തുടരുന്നു

പ്രാർത്ഥനയുടെ മറവിൽ കോടികൾ കുന്നുകൂട്ടിയ തട്ടിപ്പുകാരൻ പിടിയിൽ : ബിലീവേഴ്‌സ് ആസ്ഥാനത്തു നിന്നും പിടിച്ചെടുത്തത് അഞ്ചുകോടി കൂടി ; റെയ്ഡ് ഇന്നും തുടരുന്നു

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: പ്രാർത്ഥനയുടെ മറവിൽ കോടികൾ വാരിക്കൂട്ടിയ തട്ടിപ്പുകാരനായ ആത്മീയ സംഘത്തലവൻ കുടുക്കിലേയ്ക്ക്. അഞ്ചു കോടി രൂപ കൂടി ഇദ്ദേഹത്തിൻ്റെ ഓഫിസിൽ നിന്നും പിടികൂടിയതോടെ തട്ടിപ്പിൻ്റെ ഏറ്റവും പുതിയ വിവരങ്ങളാണ് പുറത്ത് വരുന്നത്.

സംസ്ഥാന വ്യാപകമായി ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയിലാണ് കണക്കില്‍പ്പെടാത്ത അഞ്ച് കോടി രൂപ പിടിച്ചെടുത്തത്. നൂറ് കോടി രൂപയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് നിന്ന് കണക്കില്‍പ്പെടാത്തതെന്ന് കരുതുന്ന അരക്കോടിയലധികം രൂപ ഇന്നലെ പിടിച്ചെടുത്തിരുന്നു. തിരുവല്ലയിലെ ആസ്ഥാനത്തെ വാഹനത്തിന്റെ ഡിക്കിയില്‍ നിന്നാണ് 57 ലക്ഷം രൂപ പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശത്ത് നിന്ന് വന്ന ഫണ്ട് ബിലീവേഴ്‌സ് ചര്‍ച്ച്‌ അധികൃതര്‍ വ്യാപകമായി വകമാറ്റിയെന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ പറയുന്നത്. സഭയുടെ ഉടമസ്ഥതയിലുളള സ്‌കൂളുകള്‍, കോളേജുകള്‍, ട്രസ്റ്റുകളുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലും ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി.

പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ നിന്നും അനധികൃത സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച വിവിധ രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. വിദേശത്ത് നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചതില്‍ സ്ഥാപനം സമര്‍പ്പിച്ച കണക്കുകളില്‍ വൈരുദ്ധ്യവും കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് പരിശോധന നടക്കുന്നത്.

കേരളത്തിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളള ഉദ്യോഗസ്ഥരും പരിശോധന സംഘത്തിലുണ്ട്. സാമ്പത്തിക സഹായം സ്വീകരിക്കുന്നതില്‍ നടപടിക്രമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരില്‍ ഒരാളുടെ ബാങ്ക് അക്കൗണ്ടുകള്‍ കുറച്ച്‌ ദിവസം മുമ്പ് മരവിപ്പിച്ചിരുന്നു.