video
play-sharp-fill

ഒരു വർഷം നീണ്ട തെളിവില്ലാ കൊലപാതകം ; ഒടുവിൽ പൊലീസിന്റെ ഉറക്കം കെടുത്തിയ പ്രതിയെ കണ്ടെത്തിയത് ഒരു ഫ്ലെക്സ് ബോർഡിലൂടെ : പ്രതിയെ അതിവിദഗ്ദ്ധമായി കുടുക്കിയ പോലീസുകാരനെ കാത്തിരുന്നത് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍

ഒരു വർഷം നീണ്ട തെളിവില്ലാ കൊലപാതകം ; ഒടുവിൽ പൊലീസിന്റെ ഉറക്കം കെടുത്തിയ പ്രതിയെ കണ്ടെത്തിയത് ഒരു ഫ്ലെക്സ് ബോർഡിലൂടെ : പ്രതിയെ അതിവിദഗ്ദ്ധമായി കുടുക്കിയ പോലീസുകാരനെ കാത്തിരുന്നത് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍

Spread the love

സ്വന്തം ലേഖകൻ

പെരുമ്പാവൂര്‍: ​ഒരിക്കൽ പോലും പിടികൂടുമെന്ന് കരുതാതിരുന്ന കൊലപാതക കേസില്‍ പ്രതിയെ തന്ത്രപരമായി കുടുക്കിയ പൊലീസുകാരനെ കാത്തിരുന്നത് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍. 2019 ഫെബ്രുവരി 24ന് പെരുമ്പാവൂര്‍ ഒക്കല്ലിലെ പമ്പില്‍ നടന്ന കൊലപാതക പ്രതിയെയാണ് പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള വിനോദ് കുടുക്കിലാക്കിയത്.

പെരുമ്പാവൂര്‍ ഒക്കലിലെ പെട്രോള്‍ പമ്പില്‍ വച്ച് നടന്ന ആക്രമണത
ത്തിൽ 23 വയസുള്ള അസം സ്വദേശി മൊഹിബുല്ലയാണ് കൊല്ലപ്പെട്ടത്. ഫോണ്‍ ഉപയോഗിക്കാതെ മുങ്ങിയ പ്രതിയെ പൊലീസ് പോലും ഉപേക്ഷിച്ചപ്പോഴാണ് വിനോദ് തന്റെ കൂർമ്മ ബുദ്ധി ഉപ​യോഗിച്ച് വലയിൽ വീഴ്ത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊഹിബുല്ല കൊല്ലപ്പെടുകയും കൂടെ താമസിക്കുന്ന പങ്കജ് മണ്ഡലിനെ സംഭവത്തെത്തുടര്‍ന്ന് കാണാതാവുകയും ചെയ്തു. അന്വേഷണം ഏറ്റെടുത്ത പോലീസ് സംഘത്തിന് പങ്കജ് മണ്ഡല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ല എന്ന് വ്യക്തമാവുകയായിരുന്നു.

ഇതിനു പിന്നാലെ പ്രതിയെ അന്വേഷിച്ച്‌ പൊലീസ് ആവട്ടെ അസമിലും എത്തി.എന്നാലക്കട്ടെ ഒരു വിവരവും ലഭിച്ചില്ല. പോലീസാകട്ടെ ഈ കൊലപാതക കേസും മറ്റു പല കേസുകളെപ്പോലെ ഇതും കൈയൊഴിയുകയായിരുന്നു.

സ്വന്തമായി ഫോണില്ലെങ്കിലൂം കൂട്ടുകാരുടെ ഫോണില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള വിവരം വിനോദ് മനസ്സിലാക്കി.
ആദ്യം പ്രതിയുടെ എഫ്.ബി. അക്കൗണ്ട് തപ്പിയെടുത്തു. അതിന് ശേഷം അതിലേക്ക് ഒരു സ്‌മൈലി അയച്ചു. നാളുകള്‍ കഴിഞ്ഞാണ് പ്രതി അതെല്ലാം കണ്ടത്. തുടർന്ന് നടത്തിയ ചാറ്റിങ്ങിലൂടെ അതിനുശേഷം അതിവിദഗ്ധമായി പ്രതിയുടെ ഫോണ്‍ നമ്പറും വിനോദ് കൈക്കലാക്കി.

ആ നമ്ബറിന്റെ ലൊക്കേഷന്‍ പെരുമ്ബാവൂര്‍ തന്നെയായിരുന്നത് കാര്യങ്ങളെ എളുപ്പമാക്കി. വൈകാതെ തന്നെ പ്രതിയുടെ ലൊക്കേഷന്‍ കാണിച്ച സ്ഥലങ്ങളിലൂടെ വിനോദ്‌ യാത്ര നടത്തി.

നാളുകള്‍ക്ക് ശേഷം പ്രതി ഒരു പുതിയ ഫോട്ടോ എഫ്.ബിയില്‍ പോസ്റ്റ് ചെയ്തു.
ചാമ്പ്യന്‍ഷിപ്പ് 2019 എന്നെഴുതിയ ഫ്ളക്‌സ് ബോര്‍ഡ് ആയിരുന്നു ഫോട്ടോയുടെ പശ്ചാത്തലം. ഒരു ദിവസം പ്രതിയെ അന്വേഷിച്ച്‌ ഇറങ്ങിയ വിനോദ് ഒരു ബസ് സ്‌റ്റോപ്പില്‍ വിശ്രമിക്കുന്ന സമയത്ത് സമീപത്ത് അതേ ഫ്ളക്‌സ് ബോര്‍ഡ് കാണുകയായിരുന്നു.

ഇതോടെ പ്രതി സമീപത്തെവിടെയോ ഉണ്ടെന്ന് മനസിലാക്കിയ വിനോദ് പോലീസ് സംഘത്തെ അറിയിച്ച്‌ പ്രതിയുടെ ഫോണ്‍ നനമ്പറില്‍ വിളിക്കുകയായിരുന്നു.ഇതോടെയാണ് പ്രതി കുടുങ്ങിയത്.പ്രതിയെ പിടിക്കുന്നവര്‍ക്കായ് കൊല്ലപ്പെട്ടയാളുകളുടെ ഗ്രാമവാസികള്‍ സ്വരുക്കൂട്ടിയ ഒരു ലക്ഷം രൂപയുമായ് അവര്‍ വിനോദിനെ കാണാന്‍ വരികെയും ചെയ്തു.

എന്നാൽ പാരിതോഷികം പക്ഷേ, വിനോദ് സ്വീകരിച്ചില്ല. തുക മൊഹിബുല്ലയുടെ മകന്റെ പേരില്‍ നിക്ഷേപിച്ച്‌ അവനെ പഠിപ്പിച്ച്‌ ഒരു പൊലീസ് ഉദ്യോഗസ്ഥനാക്കണം എന്നു പറഞ്ഞ് വിനോദ് അവരെ മടക്കി അയക്കുകയായിരുന്നു.

തുമ്പില്ലാതെ വഴിമുട്ടി നിന്ന് കേസ് തെളിയിച്ച പെരുമ്ബാവൂര്‍ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള വിനോദിന് ഈ വേറിട്ട അന്വേഷണത്തിന്റെ പേരില്‍ സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു.

Tags :