
ആലപ്പുഴ കടപ്പുറത്ത് ഗുണ്ടാ വിളയാട്ടം: ചുമട്ടുതൊഴിലാളികൾ എന്ന വ്യാജേനെ ചെറുകിട മീൻകച്ചവടക്കാരെ പിഴിയുന്നു; ദുരിതത്തിലായ മീൻ കച്ചവടക്കാർക്ക് ഇരുട്ടടിയുമായി കൊള്ള സംഘം
തേർഡ് ഐ ബ്യൂറോ
അമ്പലപ്പുഴ :കടപ്പുറം മേഘലകളിൽ വൻ ഗുണ്ടായിസം. മീൻ ബോട്ടുകൾ അടുക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഈ ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം.
പുറത്തുനിന്നും വരുന്ന ചെറുകിട കച്ചവടക്കാരോട് ആണ് ചുമട്ട് തൊഴിലാളി എന്ന വ്യാജേന അനധികൃതമായി പണം ചോദിക്കുന്നത്, ചുമട് പൊക്കി കൊടുക്കുന്നതിന് 50 രൂപ. ചുമന്ന കൊണ്ടുവരുന്നതിന് 100രൂപ. അത് ഇറക്കി വെക്കുന്നതിന് 50രൂപ. ഇങ്ങനെ സാധാരണ പെട്ട ചെറുകിട കച്ചവടക്കാരെ ആണ് ചൂഷണം ചെയ്യുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുവേണ്ടി മീൻ കച്ചവടം ആയിട്ടോ അവിടുത്തെ യൂണിയനുമായിട്ടോ ഒരു ബന്ധവുമില്ലാത്ത ചില ചെറുപ്പക്കാർ ആണ് ഇതിന് പിന്നിൽ.ക്യാഷ് തന്നില്ലെങ്കിൽ പോയി പറ്റില്ല എന്ന ഭീഷണി ഉണ്ട്.
കൊവിഡിനെ തുടർന്നു ദുരിതത്തിലായ മീൻകച്ചവടക്കാരോടു പിടിച്ചു പറിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് മീൻകച്ചവടക്കാരുടെ നിലപാട്. ഈ സാഹചര്യത്തിൽ ഈ കൊള്ള തടയാൻ നടപടി സ്വീകരിക്കണമെന്നും തങ്ങളെ പിടിച്ചുപറിയിൽ നിന്നും രക്ഷിക്കണമെന്നാണ് ആവശ്യം.