തേർഡ് ഐ ബ്യൂറോ
കോട്ടയം: ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കേണ്ടത് 1512 ജനപ്രതിനിധികളെ. ജില്ലാ പഞ്ചായത്ത് -22, ബ്ലോക്ക് പഞ്ചായത്ത്-146, ഗ്രാമപഞ്ചായത്ത്-1140, മുനിസിപ്പാലിറ്റികൾ-204 എന്നിങ്ങനെയാണ് കണക്ക്.
11 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒൻപതിലും 13 ഡിവിഷനുകൾ വീതമാണുള്ളത്. കാഞ്ഞിരപ്പള്ളിയിൽ 15ഉം പാമ്പാടിയിൽ 14ഉം ഡിവിഷനുകളുണ്ട്. ഏറ്റവും കൂടുതൽ വാർഡുകളുള്ള ഗ്രാമപഞ്ചായത്തുകൾ കാഞ്ഞിരപ്പള്ളിയും എരുമേലിയും പനച്ചിക്കാടുമാണ്. മൂന്ന് പഞ്ചായത്തുകളിലും 23 വാർഡുകൾ വീതമാണുള്ളത്. അതിരമ്പുഴ രണ്ടാം സ്ഥാനത്തും (22) മുണ്ടക്കയവും വാഴപ്പള്ളിയും (21)മൂന്നാം സ്ഥാനത്തുമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
20 പഞ്ചായത്തുകളിൽ 13 വാർഡുകൾ മാത്രമാണുള്ളത്.
ജില്ലയിലെ ആറു മുനിസിപ്പാലിറ്റികളിൽ കൂടുതൽ ഡിവിഷനുകളുള്ളത് കോട്ടയത്താണ്-52. വൈക്കത്തും പാലായിലുമാണ് ഏറ്റവും കുറവ്-26 വീതം.
ജില്ലയിൽ ആകെ 2332 പോളിംഗ് ബൂത്തുകളുണ്ടാകും. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് 2079ഉം മുനിസിപ്പാലിറ്റികളിൽ 253ഉം. ഏറ്റവുമധികം ബൂത്തുകളുള്ള ഗ്രാമപഞ്ചായത്ത് വാഴപ്പള്ളിയാണ്. ഇവിടെ 50 ബൂത്തുകളാണുള്ളത്. മുനിസിപ്പാലിറ്റികളിൽ 101 പോളിംഗ് ബൂത്തുകളുള്ള കോട്ടയമാണ് മുന്നിൽ.
ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെയും ബൂത്തുകളുടെയും പട്ടിക ഇതോടൊപ്പം.