play-sharp-fill
അരമണിക്കൂറോളം കാത്തുനിന്നിട്ടും പൊലീസ് കാന്റീനിൽ നിന്നും ഭക്ഷണം കിട്ടിയില്ല ; പൊലീസുകാരൻ ഉൾപ്പടെയുള്ളവർക്ക് നേരെ ഭക്ഷണം കഴിക്കാനെത്തിയവരുടെ ക്രൂരമർദ്ദനം :മദ്യലഹരിയിൽ അക്രമണം നടത്തിയ മൂന്ന് പേർ പൊലീസ് പിടിയിൽ

അരമണിക്കൂറോളം കാത്തുനിന്നിട്ടും പൊലീസ് കാന്റീനിൽ നിന്നും ഭക്ഷണം കിട്ടിയില്ല ; പൊലീസുകാരൻ ഉൾപ്പടെയുള്ളവർക്ക് നേരെ ഭക്ഷണം കഴിക്കാനെത്തിയവരുടെ ക്രൂരമർദ്ദനം :മദ്യലഹരിയിൽ അക്രമണം നടത്തിയ മൂന്ന് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

ഇടുക്കി: അരമണിക്കൂറോളം കാത്ത് നിന്നിട്ടും പൊലീസ് കാന്റീനിൽ നിന്നും ഭക്ഷണം കിട്ടിയില്ലെന്ന് ആരോപിച്ച് പൊലീസുകാരന് ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണം കഴിക്കാനെത്തിയവരുടെ ക്രൂര മർദനം. കഴിഞ്ഞ ദിവസം ഉച്ചയോടെ ഇടുക്കി നെടുങ്കണ്ടം പൊലീസ് കാന്റീനിൽ വച്ചായിരുന്നു സംഭവം.

സംഭവത്തിൽ തൂക്കുപാലം വെട്ടത്ത് തോമസ്, പ്രകാശ് ഗ്രാം സ്വദേശികളായ പാറയിൽ ആന്റണി, ബിജു എന്നിവരെ പൊലീസ് പിടികൂടിയിട്ടുണ്ട്. സമീപത്തെ തടിമില്ലിലെത്തിയ പ്രതികൾ ഉൾപ്പെടെ ആറ് പേർ ഉച്ചഭക്ഷണം കഴിക്കാനായി കാന്റീനിലെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഭക്ഷണം ലഭിക്കാൻ താമസം ഉണ്ടെന്ന് കാന്റീൻ ജീവനക്കാർ അറിയിച്ചതോടെ പ്രശ്‌നങ്ങൾ ഉണ്ടാവുകയായിരുന്നു. കാന്റീനിൽ ഭക്ഷണം കിട്ടാൻ വൈകുന്നത് ചോദ്യം ചെയ്ത് പ്രതികൾ ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു.

കാന്റീനിൽ വച്ചുണ്ടായ സംഘർഷം കണ്ട് ഇടപെട്ട നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് കുമാറിനെയും ഇവർ മർദ്ദിക്കുകയായിരുന്നു. ട്രഷറി ഡ്യുട്ടിയിലായിരുന്ന പ്രദീപ്, ഭക്ഷണം കഴിക്കുവാൻ എത്തിയ സമയത്താണ് ഇവിടെ പ്രശ്‌നങ്ങൾ അരങ്ങേറിയത്.

പൊലീസുകാരൻ നൽകിയ പരാതിയിൽ കേസെടുത്താണ് ഇവരെ അറസ്റ്റ് ചെയ്തത്. അരമണിക്കൂറോളം കാത്തുനിന്നിട്ടും ഭക്ഷണം ലഭിച്ചില്ലെന്നാണ് ഇവർ പറയുന്നത്.

എന്നാൽ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് കാന്റീനിൽ ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ആളുകളുടെ എണ്ണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ഇവരെത്തിയ സമയത്ത് ആളുകൾ കൂടുതൽ ഉണ്ടായിരുന്നത് കൊണ്ടാണ് ഇവരോട് പുറത്ത് കാത്തുനിൽക്കാൻ ആവശ്യപ്പെട്ടതെന്നാണ് കാന്റീൻ അധികൃതർ പറയുന്നത്.

ഒപ്പം കാന്റീനിൽ ജീവനക്കാർ കുറവായതിനാൽ ഭക്ഷണം വിളമ്പി നൽകാനും കുറച്ച് താമസം ഉണ്ടാവുകയായിരുന്നു. ഇതിൽ ദേഷ്യത്തിലായ പ്രതികൾ കാന്റീൻ ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്.

പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇവർക്കെതിരെ കാന്റീനിൽ അതിക്രമം കാട്ടിയതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.