
വിവാദങ്ങൾക്കിടയിൽ സംസ്ഥാനത്തെ പത്ത് ജഡ്ജിമാർക്ക് സ്ഥലംമാറ്റം ; സ്ഥലം മാറി പോകുന്നവരിൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ ചാർജ് ചെയ്ത കേസുകൾ പരിഗണിക്കുന്ന ജില്ലാ ജഡ്ജിയും
സ്വന്തം ലേഖകൻ
കൊച്ചി: സർക്കാരിനെതിരെ വിവാദങ്ങൾ കത്തിപ്പടരുന്നതിനിടയിൽ സംസ്ഥാനത്തെ പത്ത് ജഡ്ജിമാർക്ക് സ്ഥലം മാറ്റം. രാജ്യത്തെ നടുക്കിയ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ ചാർജ് ചെയ്ത യുഎപിഎ കേസുകൾ പരിഗണിക്കുന്ന അഡീഷനൽ ജില്ലാ ജഡ്ജി പി.കൃഷ്ണകുമാർ ഉൾപ്പെടെ 10 ജഡ്ജിമാർക്കാണ് സ്ഥലം മാറ്റം.
ഹൈക്കോടതിയുടെ സ്ഥിരം നടപടികളുടെ ഭാഗമാണിതെന്നാണ് റിപ്പോർ്ട്ടുകൾ. എൻഐഎ, സിബിഐ കേസുകളുടെ ചുമതലയുള്ള മൂന്നു ജഡ്ജിമാരിൽ ഒരാളായ പി. കൃഷ്ണകുമാർ കൊല്ലം ജില്ലാ ജഡ്ജിയായാണു നിയമിതനാകുന്നത്. പാലാ മോട്ടർ ആക്‌സിഡൻസ് ക്ലെയിം ട്രിബ്യൂണൽ (എംഎസിടി) അഡീഷനൽ ജില്ലാ ജഡ്ജി കെ. കമനീസാണു തൽസ്ഥാനത്ത് എത്തുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.ആർ മധുകുമാറിനു പകരം തൃശൂർ അഡീഷനൽ ജില്ലാ ജഡ്ജി പി.എൻ വിനോദ് ആയിരിക്കും ചുമതലയേൽക്കുക. തൊടുപുഴ അഡീഷനൽ ജില്ലാ ജഡ്ജി നിക്‌സൻ എം. ജോസഫ് എംഎസിടി തൊടുപുഴ അഡീഷനൽ ജില്ലാ ജഡ്ജിയാകും. ഇടുക്കി അതിവേഗ പ്രത്യേക കോടതി സ്‌പെഷൽ ജഡ്ജി ജി.അനിലിലാണ് തൊടുപുഴ അഡീഷനൽ ജില്ലാ ജഡ്ജി.
തൊടുപുഴ എംഎസിടി അഡീഷനൽ ജില്ലാ ജഡ്ജി കെ. അനിൽ കുമാർ കോഴിക്കോട് അഡീഷനൽ എംഎസിടി അഡീഷനൽ ജില്ലാ ജഡ്ജിയായും ചുമതലയേൽക്കും. തലശ്ശേരി ജില്ലാ ജഡ്ജി ബി. കലാം പാഷ പാലക്കാട് ജില്ലാ ജഡ്ജിയാകും.
കോഴിക്കോട് എൻക്വയറി കമ്മിഷണറും സ്‌പെഷൽ ജഡ്ജിയുമായ കെ.വി ജയകുമാറാണു തൽസ്ഥാനത്ത്. പത്തനംതിട്ട ജില്ലാ ജഡ്ജി ടി.കെ രമേശ്കുമാർ കാസർകോട് കുടുംബകോടതി ജഡ്ജിയാകും. തൃശൂർ അഡീഷനൽ ജില്ലാ ജഡ്ജി കെ.ആർ മധുകുമാറാണ് തൽസ്ഥാനത്ത്.