ബിനീഷ് നായകനായ നാമം ചിത്രത്തിന് പണം മുടക്കിയവരിലേക്കും ഇ. ഡി യുടെ അന്വേഷണം ; ലഹരിമരുന്ന് കേസിൽ ന്യൂ ജെൻ സംവിധായകന്മാരും നായകന്മാരും നിരീക്ഷണത്തിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ലഹരി മരുന്ന് കേസിൽ ബിനീഷ് കോടിയേരി നായകനായ നാമം എന്ന സിനിമയ്ക്ക് പണം മുടക്കിയവരിലേക്കും ഇ. ഡിയുടെ അന്വേഷണം. തിരുവനന്തപുരം സ്വദേശിയായ മഹേഷ് രാജാണ് നാമം നിര്‍മ്മിച്ചത്.

ബിനീഷ് കോടിയേരി മുന്‍കൈ എടുത്ത് ഈ സിനിമയ്ക്കായി മറ്റു ചിലര്‍ പണം മുടക്കിയതായാണ് ഇ.ഡിയുടെ സംശയം.കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം വന്‍ വിജയം നേടിയ സിനിമകളിലേക്കാണ് അന്വേഷണം പുരോഗമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുള്ള ഒരു കാര്‍ ഷോറും ഉടമയടക്കം നാമത്തിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന സംശയവും ഉയർന്ന് വന്നിട്ടുണ്ട്.

ബിനീഷിനെ ഈ ചിത്രത്തിന്റെ നായകനാക്കിയ സാഹചര്യമാണ് പരിശോധിക്കുന്നത്. ഇതിന് പിന്നില്‍ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്ന സംശയവും ഉണ്ട്.

മലയാളത്തിലെ ചില സിനിമകള്‍ കേന്ദ്രീകരിച്ച്‌ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന സംശയത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ഇതുമായി ബന്ധപ്പെട്ട് വൻ വിജയം നേടിയ 15 സിനിമകളുടെ നിര്‍മ്മാതാക്കളില്‍ നിന്നും ഇതിനോടകം വിവരങ്ങള്‍ തേടി കഴിഞ്ഞു.

ന്യൂജെന്‍ സിനിമകളെയാണ് ഇഡി പ്രധാനമായും ലക്ഷ്യമിടുന്നത്. ഇവര്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടോയെന്നും ഇഡി അന്വേഷിക്കും.